മാതാപിതാക്കളെ മുറിയില്‍ പൂട്ടിയിട്ട് മകളുടെ മുഖത്ത് മുളകുപൊടി വിതറി മോഷണം; കോഴിക്കോട് നടന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, കവര്‍ചാകേസിലെ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പ്രത്യേക അന്വേഷണസംഘം


കോഴിക്കോട്: (www.kvartha.com 15.10.2021) ദമ്പതികളെ പൂട്ടിയിട്ട് കുഞ്ഞിന്റെ കണ്ണില്‍ മുളകുപൊടി വിതറി മോഷണം നടത്തിയ പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വലിയങ്ങാടിയില്‍ ഗണ്ണി സ്ട്രീറ്റിലെ അബ്ദുല്‍ സലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിന് പിന്നാലെ മോഷണക്കേസിലെ പ്രതിക്കായി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം തിരച്ചില്‍ ഊര്‍ജിതമാക്കി.

ഞായറാഴ്ച്ച പുലര്‍ചെയാണ് പരിസരവാസികളെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. അബ്ദുല്‍ സലാമിന്റെ വീടിന്റെ ജനലഴി മുറിച്ചുമാറ്റിയാണ് കള്ളന്‍ അകത്തുകയറിയത്. അബ്ദുല്‍ സലാമും ഭാര്യയും കിടന്നിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം മകളുടെ മുറിയില്‍ കയറി ബ്രേസ്ലെറ്റ് അഴിച്ചെടുക്കാനുള്ള ശ്രമത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരയുകയായിരുന്നു. ഇതിനിടെ മുളകുപൊടി കുട്ടിയുടെ കണ്ണില്‍ വിതറി കള്ളന്‍ രക്ഷപ്പെടുകയായിരുന്നു. 

News, Kerala, State, Kozhikode, Theft, Couples, Police, CCTV, Theft by spraying chilly powder in Kozhikode, visuals out


പൊലീസെത്തി പരിസരത്തെ സി സി ടി വി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കിയപ്പോഴാണ് കള്ളന്റേതെന്ന് സംശയിക്കുന്ന ചില ചിത്രങ്ങള്‍ ലഭിച്ചത്. എന്നാല്‍ കിട്ടിയ ദൃശ്യങ്ങളില്‍ വ്യക്തത കുറവുണ്ട്. ആളെ തിരിച്ചറിയാന്‍ പ്രയാസമാണെന്ന് പൊലീസ് പറഞ്ഞു.

കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അന്നേദിവസം പരിസരത്തെ മറ്റു വീടുകളില്‍ കയറാനും കള്ളന്‍ ശ്രമിച്ചതായി പരിസരവാസികള്‍ അറിയിച്ചു.

Keywords: News, Kerala, State, Kozhikode, Theft, Couples, Police, CCTV, Theft by spraying chilly powder in Kozhikode, visuals out

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?