യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; രക്തത്തില്‍ കമഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം

കുമരകം: (www.kvartha.com 13.10.2021) യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് സ്റ്റേഷന് സമീപം ദീപ കോടേജില്‍ പരേതനായ ശശിധരന്റെ മകന്‍ ടിബിന്‍ (39) ആണ് മരിച്ചത്. സ്വന്തം വീട്ടില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ഭാര്യ ദീപ എത്തിയപ്പോഴാണ് ടിബിന്‍ മരിച്ചുകിടക്കുന്നത് കണ്ടത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റ് ആയ ദീപ ജോലിക്ക് പോകാന്‍ വരുന്ന വഴിയാണ് വീട്ടില്‍ കയറിയത്.

മുറിയിലെ കട്ടിലിന് താഴെ രക്തത്തില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ടിബിന്റെ ഇടതുകാലിന്റെ പിന്നിലും മുന്നിലും നെറ്റിയിലും മുറിവുണ്ട്. കിടപ്പുമുറിയില്‍ നിന്ന് അടുക്കള ഭാഗം വരെ രക്തം വീണിട്ടുണ്ട്. മൃതദേഹം കിടന്ന മുറിയിലെ തലയണ വലിച്ചുകീറി പഞ്ഞി പുറത്തുവന്ന നിലയിലാണ്. 

News, Kerala, Death, Police, Found Dead, House, Man found dead inside house

മരണകാരണം പോസ്റ്റ്‌മോര്‍ടെത്തിന് ശേഷമേ വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. ജംക്ഷനില്‍ മൊബൈല്‍ കട നടത്തുകയാണ് ടിബിന്‍. മകള്‍: നിവേദ്യ.

Keywords: News, Kerala, Death, Police, Found Dead, House, Man found dead inside house


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?