മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ബോളിവുഡ് താരം ശാരുഖ് ഖാനെത്തി

മുംബൈ: (www.kasargodvartha.com 21.10.2021) ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായി മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ഒടുവില്‍ പിതാവും ബോളിവുഡ് താരവുമായ ശാറുഖ് ഖാനെത്തി. വ്യാഴാഴ്ച രാവിലെയാണ് ശാറൂഖ് മകനെ കാണാനെത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ലഹരി പാര്‍ടിക്കിടെ ആര്യന്‍ അറസ്റ്റിലായത്. മകന്‍ കഴിഞ്ഞ 19 ദിവസമായി ജയിലില്‍ കഴിഞ്ഞിട്ടും ശാറൂഖും കുടുംബവും ഇതുവരെ കാണാനെത്തിയിരുന്നില്ല.

Shah Rukh Khan visits Mumbai's Arthur Road Jail to meet son Aryan, Mumbai, News, Bollywood, Actor, Jail, Cinema, National

കഴിഞ്ഞയാഴ്ച ശാറുഖും ഭാര്യ ഗൗരി ഖാനും ആര്യനുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് ഏര്‍പെടുത്തിയ ജയില്‍ സന്ദര്‍ശന നിയന്ത്രണങ്ങള്‍ മഹാരാഷ്ട്ര സര്‍കാര്‍ ലഘൂകരിച്ച ദിവസത്തിലാണ് ശാറൂഖിന്റെ സന്ദര്‍ശനം. നേരത്തേ, ജയിലില്‍ തടവുകാരെ കാണാന്‍ പുറത്തുനിന്നുള്ള ആരെയും അനുവദിച്ചിരുന്നില്ല.

ഇപ്പോള്‍, ജയിലില്‍ കഴിയുന്നയാളെ രണ്ട് പേര്‍ക്ക് സന്ദര്‍ശിക്കാം. പ്രത്യേക കോടതി ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം തള്ളിയിരുന്നു. ആര്യന്‍ സുഹൃത്തുമായി ചേര്‍ന്നു ലഹരി ഉപയോഗിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന മൊഴിയും ലഹരി ഇടപാടുകാരുമായി നടത്തിയതെന്നു കരുതുന്ന വാട്‌സ് ആപ് ചാറ്റുകളും കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.

മാത്രമല്ല, തെളിവുകള്‍ ഇല്ലാതാക്കാന്‍ കഴിയുന്ന വ്യക്തിയാണ് ആര്യന്‍ ഖാനെന്നും അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കരുതെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

Keywords: Shah Rukh Khan visits Mumbai's Arthur Road Jail to meet son Aryan, Mumbai, News, Bollywood, Actor, Jail, Cinema, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?