തർക്കമവസാനിക്കാതെ കെപിസിസി ഭാരവാഹി പട്ടിക; തങ്ങളോട് കൂടിയാലോചന നടത്താത്തതിൽ പരാതിയുമായി സുധീരനും മുല്ലപ്പള്ളിയും

തിരുവനന്തപുരം: (www.kvartha.com 12.10.2021) തർക്കം തീരാതെ കെപിസിസി ഭാരവാഹി പട്ടിക. പ്രശ്നം പരിഹരിക്കാൻ ചൊവ്വാഴ്ച മുതൽ വീണ്ടും ചർചകൾ നടക്കും. രണ്ട് മുൻ ഡിസിസി അധ്യക്ഷൻമാരെ ഉൾപെടുത്താൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നാണ് കെ സി വേണുഗോപാൽ അടക്കമുള്ളവർ ആവശ്യപ്പെടുന്നത്. എന്നാൽ വനിതകൾക്ക് വേണ്ടി മാത്രമേ മാർഗ നിർദേശങ്ങളിൽ ഇളവ് നൽകാവൂ എന്ന നിലപാടിലാണ് ഗ്രൂപ് നേതാക്കൾ.

എം പി വിൻസെൻ്റ്, രാജീവൻ മാസ്റ്റർ എന്നിവരെ പട്ടികയിലുൾപെടുത്തുന്നതിലാണ് തർക്കമുള്ളത്. ഇവർക്ക് വേണ്ടി മാത്രം ഇളവ് നൽകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ഗ്രൂപ് നേതാക്കൾ.

അതേസമയം തങ്ങളോട് വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് ഭാരവാഹി പട്ടിക തയ്യാറാക്കിയതെന്ന് സുധീരനും, മുല്ലപ്പള്ളിയും, ഹസനും പറഞ്ഞു. അതിനാൽ തന്നെ നേതാക്കൾക്ക് തിരിച്ചടിയാവുകയാണ് മുല്ലപ്പള്ളിയുടെയും സുധീരന്റെയും എതിർപ്.

News, Thiruvananthapuram, Kerala, State, Top-Headlines, KPCC, Office, Politics, Political party, Congress, KPCC office bearers list,

ഭാരവാഹി പട്ടികയിൽ കെ ജയന്തിനെ ഉൾപെടുത്താനുള്ള ശ്രമം നടക്കുന്നതായി രാഹുൽഗാന്ധിക്ക് കേരളത്തിൽ നേതാക്കളിൽ ചിലർ പരാതി നൽകിയിട്ടുമുണ്ട്.

ഡിസിസി പട്ടികയിലെ വിമർശനങ്ങള്‍ കണക്കിലെടുത്ത് ഗ്രൂപുകളെ കൂടി വിശ്വാസത്തിലെടുത്തായിരുന്നു ഇത്തവണ ഭാരവാഹി പട്ടികയിലെ ചർചകളെന്നാണ് വ്യക്തമാകുന്നത്. ശിവദാസൻ നായർ, വി എസ് ശിവകുമാർ കുമാർ, വി പി സജീന്ദ്രൻ, വിടി ബൽറാം, ശബരീനാഥൻ തുടങ്ങിയവർ ഭാരവാഹികളാകും.

Keywords: News, Thiruvananthapuram, Kerala, State, Top-Headlines, KPCC, Office, Politics, Political party, Congress, KPCC office bearers list, Discussions resumed on Tuesday to resolve KPCC office bearers list issue.
< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?