രോഗിയായ പിതാവിന് വൃക്ക ദാനം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ലഹരിമരുന്ന് കേസ് പ്രതി; അനുമതി നല്‍കി സുപ്രീം കോടതി


ന്യൂഡെല്‍ഹി: (www.kvartha.com 18.10.2021) രോഗിയായ പിതാവിന് വൃക്ക ദാനം ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച ലഹരിമരുന്ന് കേസ് പ്രതിക്ക് അനുമതി നല്‍കി സുപ്രീം കോടതി. ആവശ്യമായ വൈദ്യപരിശോധനയ്ക്കായി പ്രതിയെ ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ കോടതി അനുവദിച്ചു. ആശുപത്രി പരിശോധനയില്‍ വൃക്ക ദാനം ചെയ്യാന്‍ ആരോഗ്യവാനാണെന്ന് കണ്ടെത്തിയാല്‍ മധ്യപ്രദേശ് ഹൈകോടതി മുന്‍പാകെ ഇടക്കാല ജാമ്യത്തിന് അപേക്ഷിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

പിതാവിന് വൃക്കദാനം ചെയ്യാനായി മധ്യപ്രദേശ് ഹൈകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പിതാവിനെ പരിചരിക്കാന്‍ പ്രതിക്ക് സഹോദരങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി ജാമ്യാപേക്ഷ തള്ളിയത്. 

News, National, India, Supreme Court of India, High Court, Hospital, Health, Accused, Father, Drugs Case Accused Wishing To Donate Kidney Gets Relief From Supreme Court




മാതാപിതാക്കളെ പരിചരിക്കുക എന്നത് ഒരു കാര്യമാണ്. എന്നാല്‍, അവര്‍ക്ക് വൃക്ക ദാനം ചെയ്യുക എന്നത്, അതും വിവാഹിതരായ മക്കള്‍ അവരുടെ പങ്കാളിയുടെയും മക്കളുടെയോ എതിര്‍പിനെയും മറികടന്ന് ചെയ്യുന്നത് മറ്റൊരു കാര്യമാണെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

മെഡികല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരന്റെ പിതാവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റിവയ്ക്കല്‍ അനിവാര്യമാണെന്നും കോടതി പറഞ്ഞു. കേസിന്റെ വിചാരണ വേഗത്തിലാക്കാനും 6 മാസത്തിനകം തീര്‍പാക്കാനും വിചാരണ കോടതിക്ക് ബെഞ്ച് നിര്‍ദേശം നല്‍കി.

Keywords: News, National, India, Supreme Court of India, High Court, Hospital, Health, Accused, Father, Drugs Case Accused Wishing To Donate Kidney Gets Relief From Supreme Court

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?