ഇരുട്ടടി തുടരുന്നു; പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: (www.kasargodvartha.com 15.10.2021) ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ വെള്ളിയാഴ്ച കോഴിക്കോട് പെട്രോള്‍ വില 105.57 രൂപയും ഡീസലിന് 99.26 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില 105.45 രൂപയും ഡീസല്‍ വില 99.09 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 107.41 രൂപയും ഡീസല്‍ വില 100.94 രൂപയുമായി ഉയര്‍ന്നു. 

കഴിഞ്ഞ 20 ദിവസം കൊണ്ട് സംസ്ഥാനത്ത് ഡിസലിന് വര്‍ധിച്ചത് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ്. പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്‍ഡ്യ. ദിവസേന എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 

Thiruvananthapuram, News, Kerala, Top-Headlines, Petrol, Price, Business, Petrol and diesel price hike on October 15

Keywords: Thiruvananthapuram, News, Kerala, Top-Headlines, Petrol, Price, Business, Petrol and diesel price hike on October 15



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?