ചൈനാ കടലില്‍വച്ച് അമേരികയുടെ ആണവ അന്തര്‍വാഹിനി അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ചെന്ന് യുഎസ് നാവികസേന


വാഷിങ്ടന്‍: (www.kvartha.com 08.10.2021) ചൈനാ കടലില്‍ അമേരികയുടെ ആണവ അന്തര്‍വാഹിനി അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ച് അപകടം. ഏഷ്യന്‍ മേഖലയിലെ കടലില്‍ അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ച് തകരാര്‍ സംഭവിച്ചുവെന്ന് യുഎസ് നാവികസേന അറിയിച്ചു. യുഎസ് കണക്ടികട് എന്ന അതിവേഗ ആക്രമണ അന്തര്‍വാഹിനിക്കാണ് അപകടം സംഭവിച്ചത്. 

അന്തര്‍വാഹിനിയുടെ തകരാറിന്റെ വിശദാംശങ്ങളും അപകടത്തിന്റെ കാരണവും പരിശോധിക്കുകയാണെന്ന് യുഎസ് നാവികസേന അറിയിച്ചു. അന്തര്‍വാഹിനിയിലെ ന്യൂക്ലിയര്‍ പ്രൊപല്‍ഷന്‍ പ്ലാന്റിനെ അപകടം ബാധിച്ചിട്ടില്ലെന്നും നാവികസേന വ്യക്തമാക്കി.

News, World, International, Washington, Ship, Ship Accident, USA, Accident, US nuclear submarine damaged in underwater collision in South China Sea


ഇന്‍ഡോ-പസഫിക്ക് മേഖലയിലെ കടലില്‍ ഒക്ടോബര്‍ രണ്ട് ഉച്ചയ്ക്കാണ് അന്തര്‍വാഹിനി അജ്ഞാതവസ്തുവുമായി കൂട്ടിയിടിച്ചത്. ആളപായമുള്ളതായി റിപോര്‍ടില്ല. എന്നാല്‍ നിരവധി നാവികര്‍ക്ക് പരിക്കേറ്റതായി യു എസ് എന്‍ ഐ ന്യൂസ് റിപോര്‍ട് ചെയ്തു. ചൈന അവകാശവാദമുന്നയിക്കുന്ന ദക്ഷിണ ചൈനാ കടലിലാണ് യു എസ് എസ് കണക്ടികട് ഉണ്ടായിരുന്നതെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

Keywords: News, World, International, Washington, Ship, Ship Accident, USA, Accident, US nuclear submarine damaged in underwater collision in South China Sea

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?