ആളുകള്‍ നോക്കി നില്‍ക്കെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


ന്യൂഡെല്‍ഹി: (www.kvartha.com 05.10.2021) പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. 30കാരിയായ വിഭ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കൊലാപാതക ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി ദീപക് എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. 

ദ്വാരക ഏരിയയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം നടന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കൈയില്‍ ബാഗുമായി യുവാവ് അടുത്തേക്ക് വരുന്നത് കണ്ട യുവതി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അടുത്തെത്തിയ യുവാവ് ബാഗില്‍നിന്ന് കത്തിയെടുത്ത് യുവതിയെ പിടിച്ചു നിര്‍ത്തി കഴുത്തറുക്കുകയായിരുന്നു. യുവതി വടിയുമായി ഇയാളെ പ്രതിരോധിക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇയാള്‍ കീഴ്‌പ്പെടുത്തി ആക്രമിക്കുകയായിരുന്നു. യുവതിയെ ഉടന്‍തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News, National, India, New Delhi, Crime, CCTV, Killed, Police, Arrested, Clash, Caught on cam: Man killed woman in busy Dabri area in Delhi


കൊല്ലപ്പെട്ട വിഭയും ഭര്‍ത്താവും ഒരു ചെറിയ പച്ചക്കറിക്കട നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം പ്രതിയുമായി യുവതി വാക്ക് തര്‍കത്തിലേര്‍പെട്ടിരുന്നു. അന്ന് ഇയാള്‍ മദ്യപിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ മര്‍ദനമേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിച്ചു. 

അതിനിടെ അക്രമിയെ ആള്‍കൂട്ടത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ച പൊലീസിന്റെ വാഹനവും ക്രുദ്ധരായ ആളുകള്‍ തകര്‍ത്തു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.

Keywords: News, National, India, New Delhi, Crime, CCTV, Killed, Police, Arrested, Clash, Caught on cam: Man killed woman in busy Dabri area in Delhi

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?