കോണ്‍ഗ്രസ് ഉറച്ചുതന്നെ; നിയമസഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ഏതുവിധേനയും വിജയിക്കണം; വമ്പന്‍ വാഗ്ദാനങ്ങളുമായി പ്രിയങ്ക
ലക് നൗ: (www.kvartha.com 25.10.2021) 2022 ല്‍ നടക്കാനിരിക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും ജയിക്കാനുള്ള തത്രപ്പാടില്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങളാണ് പാര്‍ടി പ്രഖ്യാപിച്ചിരിക്കുന്നത്. യുപിയില്‍ കോണ്‍ഗ്രസ് സര്‍കാര്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് പത്ത് ലക്ഷംരൂപ വരെയുള്ള ചികിത്സ സൗജന്യമായിരിക്കുമെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ പുതിയ വാദ്ഗാനം. ട്വിറ്റെറിലൂടെയാണ് പ്രിയങ്ക പുതിയ വാഗ്ദാനം നല്‍കിയത്.
പോസ്റ്റ് ഇങ്ങനെ;
'കോവിഡ് മഹാമാരിക്കിടെ സംസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങളുടെ ദയനീയ അവസ്ഥ എല്ലാവരും കണ്ടതാണ്. നിലവിലെ സര്‍കാരിന്റെ അലംഭാവവും അവഗണനയും ആണ് ഇതിന് പിന്നില്‍. യുപിയില്‍ കോണ്‍ഗ്രസ് സര്‍കാര്‍ അധികാരത്തില്‍ വന്നാല്‍ എന്ത് അസുഖത്തിനും സൗജന്യ ചികിത്സ ഉറപ്പാക്കും. പത്ത് ലക്ഷം വരെയുള്ള ചികിത്സാ ചിലവ് സര്‍കാര്‍ വഹിക്കും' - പ്രിയങ്ക ട്വീറ്റ് ചെയ്തു. പ്രകടന പത്രിക തയാറാക്കുന്ന സമിതിയുടെ അനുമതിയോടെയാണ് ഈ പ്രഖ്യാപനം നടത്തുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി.
നേരത്തെ ബരാബങ്കിയില്‍ നിന്ന് പ്രതിജ്ഞാ യാത്രയ്ക്ക് തുടക്കം കുറിച്ച പ്രിയങ്ക ജനങ്ങള്‍ക്ക് ഏഴ് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. 20 ലക്ഷം യുവാക്കള്‍ക്കും തൊഴില്‍ നല്‍കും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, ക്വിന്റലിന് 2500 രൂപ നല്‍കി ഗോതമ്പും, 400 രൂപ നിരക്കില്‍ കരിമ്പും സംഭരിക്കും, എല്ലാവരുടെയും വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നല്‍കിയത്.
യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച പ്രിയങ്ക സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. യുപിയിലെ വിദ്യര്‍ഥിനികള്‍ക്ക് സ്മാര്‍ട് ഫോണും വൈദ്യുതി സ്‌കൂടെറും അടക്കമുള്ള വാഗ്ദാനങ്ങളും പ്രിയങ്ക നേരത്തെ നല്‍കിയിരുന്നു. 12-ാം ക്ലാസ് പാസാകുന്ന പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട് ഫോണും ബിരുദ തലത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഇ-സ്‌കൂടെറുമാണ് വാഗ്ദാനം.
Keywords: Priyanka Gandhi promises free treatment up to Rs 10 lakh in UP, slams Yogi govt over poor health facilities, Priyanka Gandhi, Twitter, Congress, Assembly Election, Farmers, Students, Mobile Phone, National, Politics.
Powered by Info News For You
Comments
Post a Comment