ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം തലസ്ഥാനത്ത് എത്തിച്ചു; സംസ്ഥാന സര്‍കാരിനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പുഷ്പചക്രം സമര്‍പിച്ചു, സംസ്‌ക്കാരം ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ


തിരുവനന്തപുരം: (www.kvartha.com 14.10.2021) ജമ്മു കശ്മീരിലെ പൂഞ്ചില്‍ കഴിഞ്ഞ തിങ്കളാഴ്ച ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖി(23)ന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ഡെല്‍ഹിയില്‍നിന്ന് ബുധനാഴ്ച രാത്രി 9.30 ഓടെയാണ് മൃതദേഹം എത്തിച്ചത്. സംസ്ഥാന സര്‍കാരിനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പുഷ്പചക്രം സമര്‍പിച്ചു. 

News, Kerala, State, Thiruvananthapuram, Attack, Death, Funeral, Body of Malayalee soldier Vaishakh brought to Thiruvananthapuram; Funeral will be held in the afternoon after the public viewing


കൊടിക്കുന്നില്‍ സുരേഷ് എം പി, ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസെ, ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

News, Kerala, State, Thiruvananthapuram, Attack, Death, Funeral, Body of Malayalee soldier Vaishakh brought to Thiruvananthapuram; Funeral will be held in the afternoon after the public viewing


സേനയെ പ്രതിനിധീകരിച്ച് കേണല്‍ മുരളി ശ്രീധരന്‍ മൃതദേഹം ഏറ്റുവാങ്ങി. ബുധനാഴ്ച രാത്രി പാങ്ങോട് സൈനിക ക്യാംപില്‍ സൂക്ഷിക്കുന്ന മൃതദേഹം വ്യാഴാഴ്ച സ്വദേശമായ കൊട്ടാരക്കര ഓടനാവട്ടം കുടവട്ടൂരിലേക്ക് കൊണ്ടുപോകും. കുടവട്ടൂര്‍ എല്‍പി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ ധീരജവാന് നാട് വിടചൊല്ലും.

Keywords: News, Kerala, State, Thiruvananthapuram, Attack, Death, Funeral, Body of Malayalee soldier Vaishakh brought to Thiruvananthapuram; Funeral will be held in the afternoon after the public viewing

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?