ഇന്‍ഗ്ലന്‍ഡ് ടെസ്റ്റ് നായകന്‍ ജോ റൂട് ഐ പിഎലിലേക്കോ? ചൂട് പിടിച്ച ചര്‍ചയില്‍ ക്രികെറ്റ് ലോകം

ലന്‍ഡന്‍: (www.kvartha.com 14.10.2021) ഇന്‍ഗ്ലന്‍ഡ് ടെസ്റ്റ് നായകന്‍ ജോ റൂട് ഐ പിഎലില്‍ അരങ്ങേറ്റം കുറിക്കാന്‍ എത്തുന്നതായി റിപോര്‍ട്. മെഗാ താരലേലത്തില്‍ റൂട് രെജിസ്റ്റര്‍ ചെയ്യുമെന്ന്ഡെയ് ലി ടെലഗ്രാഫിന്റെ റിപോര്‍ട്. ഐ പി എലില്‍ ജോ റൂട് ഇതുവരെ കളിച്ചിട്ടില്ല. 2018ല്‍ താരലേലത്തില്‍ താരത്തിന്റെ പേരുണ്ടായിരുന്നെങ്കിലും റൂട് ഒരു വെടിക്കെട്ട് ബാറ്ററല്ലാത്തത് കെണ്ട് ഒരു ഫ്രാഞ്ചൈസിയും അദ്ദേഹത്തെ ടീമിലെടുത്തില്ല.
< !- START disable copy paste -->
News,Kerala,Cricket,Cricket Test,IPL,Report,England, Joe Root eyes maiden IPL stint next year: Report.

എന്നാല്‍ 2022ല്‍ രണ്ട് പുതിയ ടീമുകള്‍ കൂടി വരുന്നതോടെ തനിക്ക് വഴിയൊരുങ്ങുമെന്നാണ് താരത്തിന്റെ കണക്കുകൂട്ടല്‍. പുതിയ ടീമുകള്‍ വരുന്നതോടെ 16 വിദേശ താരങ്ങള്‍ക്ക് കൂടി ഐ പി എലില്‍ കളിക്കാന്‍ അവസരം ലഭിച്ചേക്കും. റൂട് കഴിഞ്ഞ വര്‍ഷം തന്നെ ഐ പി എലില്‍ കളിക്കാനുള്ള തന്റെ ആഗ്രഹം വ്യക്തമാക്കിയിരുന്നു. റൂടിന്റെ വാക്കുകള്‍ ഇങ്ങനെ; 'തന്റെ കരിയറില്‍ എപ്പോഴെങ്കിലും ഐ പി എലിന്റെ ഭാഗമാകും. ഐ പി എല്ലിന്റെ ഭാഗമാകാനും അത് അനുഭവിച്ചറിയാനും താന്‍ ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര ക്രികെറ്റിന്റെ പ്രത്യേകിച്ച് ടെസ്റ്റിന്റെ ആധിക്യത്തെ തുടര്‍ന്ന് ലേലത്തില്‍ പങ്കെടുക്കാന്‍ ഉചിതമായ സമയമാണിത്'.

30കാരനായ ഇംഗ്ലീഷ് നായകന്‍ 2019 മെയ് മാസത്തിലാണ് അവസാനമായി ടി20 ക്രികെറ്റ് കളിച്ചത്. അടുത്തായി നടക്കാനിരിക്കുന്ന ടി20 ലോകകപ് സ്‌ക്വാഡില്‍ റൂടില്ല. ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ആഷസില്‍ ഇന്‍ഗ്ലന്‍ഡിനെ നയിക്കാനുള്ള മുന്‍ ഒരുക്കത്തിലാണ് താരം. ടി20യില്‍ 35.7 ബാറ്റിംഗ് ശരാശരിയുണ്ടെങ്കിലും ടെസ്റ്റ് പരമ്പരകള്‍ ഉള്‍പ്പടെയുള്ള വര്‍ക് ലോഡ് കാരണം കുട്ടി ക്രികെറ്റില്‍ താരത്തെ കൂടുതലായി കണാറില്ല.


Keywords: News, Kerala, Cricket, Cricket Test, IPL, IPL-Auction-2021, Sports, Player, Report, England, Joe Root eyes maiden IPL stint next year: Report. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?