ലോകത്തിലെ ആദ്യ മലേറിയ വാക്സിന് അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന

ജനീവ: (www.kvartha.com 07.10.2021) ലോകത്തിലെ ആദ്യ മലേറിയ വാക്സിന് അംഗീകാരം നല്‍കി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ഒ). കുട്ടികള്‍ക്കുള്ള ആര്‍ടിഎസ്, എസ്/എഎസ് 01 മലേറിയ പ്രതിരോധ വാക്സിനാണ് അംഗീകാരം ലഭിച്ചത്. ലോകത്തിലെ ആദ്യത്തെ മലേറിയ വാക്സിന്‍ വ്യാപകമായി ഉപയോഗിക്കാന്‍ ഡബ്ല്യൂഎച്ച്ഒ ശുപാര്‍ശ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് അറിയിച്ചു. 

ഇത് ചരിത്രനിമിഷമെന്നും ഡബ്ല്യുഎച്ഒ തലവന്‍ വ്യക്തമാക്കി. മലേറിയ തടയുന്നതിന് നിലവിലുള്ള സംവിധാനം കൂടാതെ ഈ വാക്സിന്‍ ഉപയോഗിച്ച് അധികം ആളുകളുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. ജലത്തില്‍ വളരുന്ന അനോഫിലസ് പെണ്‍ കൊതുകുകളാണ് മലേറിയ പരത്തുന്നത്. പ്രതിവര്‍ഷം 4,00,000 പേരാണ് മലേറിയ ബാധിച്ച് മരിക്കുന്നത്.  ഇതില്‍ ഭൂരിഭാഗവും ആഫ്രിക്കയിലെ കുട്ടികളാണ്.

News, Kerala, WHO, Vaccine, Health, Children, Malaria, World's First Malaria Vaccine Approved By WHO

Keywords: News, Kerala, WHO, Vaccine, Health, Children, Malaria, World's First Malaria Vaccine Approved By WHO


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?