യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഇന്‍ഡ്യ; ഇത് ആറാം തവണ


ന്യൂഡെല്‍ഹി: (www.kvartha.com 15.10.2021) യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഇന്‍ഡ്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വന്‍ ഭൂരിപക്ഷത്തോടെയാണ് ആറാം തവണയും ഇന്‍ഡ്യ തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 18 അംഗങ്ങളാണ്  മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗങ്ങളായത്. ഇന്‍ഡ്യയില്‍ അര്‍പിച്ച വിശ്വാസത്തിന് യുഎനിന് ഇന്‍ഡ്യ നന്ദി അര്‍പിക്കുന്നതായും മനുഷ്യാവകാശ കൗണ്‍സിലിലെ അംഗങ്ങളുമായി ചേര്‍ന്ന് മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുമെന്നും ഇന്‍ഡ്യ പ്രതികരിച്ചു.


News, National, India, New Delhi, UN, Twitter, India re-elected to UN Human Rights Council with overwhelming majority

2022-24 കാലയളവില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇന്‍ഡ്യ മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. ട്വിറ്റെറിലൂടെയാണ് ഇന്‍ഡ്യയുടെ പ്രതികരണം.

Keywords: News, National, India, New Delhi, UN, Twitter, India re-elected to UN Human Rights Council with overwhelming majority

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?