പീഡന കേസ് ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയെന്ന പരാതി; ആരോപണ വിധേയനായ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍


കൊച്ചി: (www.kvartha.com 18.10.2021) പീഡന കേസ് അന്വേഷിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. വീടുവിട്ടിറങ്ങിയ പെണ്‍മക്കളെ കണ്ടെത്താന്‍ ഡെല്‍ഹി സ്വദേശികളായ ദമ്പതികളോടു കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ നോര്‍ത് പൊലീസ് സ്റ്റേഷനിലെ വിനോദ് കൃഷ്ണയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍കെതിരെ നേരത്തേ തന്നെ നിലവിലുണ്ടായിരുന്ന വകുപ്പുതല അന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിനോദ് കൃഷ്ണയെ കഴിഞ്ഞ ദിവസം എആര്‍ ക്യാംപിലേക്ക് മാറ്റിയിരുന്നു. പെണ്‍കുട്ടികളെ കണ്ടെത്താനായി ഡെല്‍ഹിയിലേക്ക് പോകാന്‍ രക്ഷിതാക്കളുടെ ചെലവില്‍ വിമാന ടികെറ്റ് വാങ്ങിയതായി സിറ്റി പൊലീസ് കമിഷണര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് എ എസ് ഐയെ സ്ഥലം മാറ്റിയത്. 

News, Kerala, State, Kochi, Complaint, Police, Punishment, Suspension, Bribe Scam, Molestation, Case, ASI suspended for accepting bribe


ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ നടപടി. മകളെ സഹോദരന്‍മാര്‍ പീഡിപ്പിച്ചെന്ന കേസ് ഒഴിവാക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് എ എസ് ഐക്ക് എതിരെയുള്ള പ്രധാന ആരോപണം. പീഡന കേസ് ഒതുക്കി തീര്‍ക്കാനായി പ്രതികളുടെ ബന്ധുക്കള്‍ പണം വാഗ്ദാനം ചെയ്തതായും പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ ഡെല്‍ഹി സ്വദേശി സുബൈറിന്റെ മാതാപിതാക്കള്‍ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.

Keywords: News, Kerala, State, Kochi, Complaint, Police, Punishment, Suspension, Bribe Scam, Molestation, Case, ASI suspended for accepting bribe

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?