ശാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാര പൊടിയായി മാറുമെന്ന് മഹാരാഷ്ട്ര മന്ത്രി; 'എന്‍ സി ബി താരത്തെ വേട്ടയാടുന്നു'

ബീഡ്: (www.kvartha.com 24.10.2021) ബോളിവുഡ് താരം ശാരൂഖ് ഖാന്റെ മകന്‍ പ്രതിയായ ക്രൂയിസ് കപ്പല്‍ മയക്കുമരുന്ന് വേട്ട കേസില്‍ ബിജെപിക്കെതിരെ പരിഹാസവുമായി എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയും ചഗന്‍ ഭുജ്ബല്‍. ശാരൂഖ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാര പൊടിയായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
     
News, Maharashtra, Mumbai, Bollywood, Actor, Sharukh Khan, Minister, BJP, Top-Headlines, Drugs, Cash, Cinema, Politics, Court, National, Drugs will become sugar powder if Shah Rukh Khan joins BJP; says Maharashtra minister.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടി രൂപയുടെ ലഹരി മരുന്ന് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താതെ എന്‍സിബി ശാരൂഖ് ഖാനെ വേട്ടയാടുകയാണെന്നും മന്ത്രി ആരോപിച്ചു. സമതാ പരിഷത്ത്-എന്‍സിപി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചഗന്‍ ഭുജ്ബല്‍.

മുംബൈയില്‍ നിന്ന് പുറപ്പെട്ട കോര്‍ഡീലിയ എന്ന ആഡംബര കപ്പലിലെ ലഹരി പാര്‍ടിയുമായി ബന്ധപ്പെട്ടാണ് ശാരൂഖിന്റെ മകന്‍ ആര്യന്‍ ഖാനും സുഹൃത്തുക്കളും അറസ്റ്റിലായത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന വാദം അംഗീകരിച്ച മുംബൈ സെഷന്‍സ് കോടതി ആര്യന്‍ ഖാന് ജാമ്യം നിഷേധിക്കുകയുണ്ടായി. ആര്യന്‍ മുംബൈ ഹൈകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ ഈ മാസം 26ന് പരിഗണിക്കും.


Keywords: News, Maharashtra, Mumbai, Bollywood, Actor, Sharukh Khan, Minister, BJP, Top-Headlines, Drugs, Cash, Cinema, Politics, Court, National, Drugs will become sugar powder if Shah Rukh Khan joins BJP; says Maharashtra minister.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?