സര്‍കാര്‍ ആശുപത്രിയിലെ ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തെന്ന് പരാതി; ഡോക്ടറാണ് മോശമായി പെരുമാറിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ്


കൊല്ലം: (www.kvartha.com 15.10.2021) താലൂക് ആശുപത്രി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്തതായി പരാതി. ശാസ്താംകോട്ട സര്‍കാര്‍ ആശുപത്രിയിലെ ഡ്യൂടി ഡോക്ടറെ മര്‍ദിച്ചെന്നാണ് പരാതി. പരിക്കേറ്റെന്ന
പരാതിയുമായി മെഡികല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. 

ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി. അതേസമയം, ഡോക്ടറാണ് മോശമായി പെരുമാറിയതെന്ന് പഞ്ചായത്ത് പ്രസിഡന്റും ആരോപിച്ചു. കിണറ്റില്‍ വീണു മരിച്ച ആളുടെ മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ തയാറായില്ലെന്നും ഇതിനായി ആശുപത്രിയിലെത്തിയ താനടക്കം ഉള്ളവരോട് ഡോക്ടര്‍ മോശമായി പെരുമാറുകയാണ് ഉണ്ടായതെന്നും പ്രസിഡന്റ് ശ്രീകുമാര്‍ പറഞ്ഞു.

News, Kerala, State, Kollam, Complaint, Doctor, Allegation, Doctor allegedly assaulted by the panchayat president


സംഭവത്തെ തുടര്‍ന്ന് ശാസ്താംകോട്ട താലൂക് ആശുപത്രി ഒപി കെ ജി എം ഒ എ ബഹിഷ്‌കരിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Keywords: News, Kerala, State, Kollam, Complaint, Doctor, Allegation, Doctor allegedly assaulted by the panchayat president

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?