കുട്ടി അവശേഷിച്ചതറിയാതെ സ്‌കൂള്‍ ബസ് പൂട്ടിയിറങ്ങി; ദീര്‍ഘനേരം കുടുങ്ങിപ്പോയതിനെ തുടര്‍ന്ന് അവശനായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഡ്രൈവറും സൂപെര്‍വൈസറും അറസ്റ്റില്‍


മസ്ഖത്: (www.kvartha.com 23.10.2021) ഒമാനില്‍ ദീര്‍ഘനേരം അടച്ച സ്‌കൂള്‍ ബസിനുള്ളില്‍ അകപ്പെട്ട് അവശനായ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന എല്ലാ കുട്ടികളും ഇറങ്ങിയെന്ന് അധികൃതര്‍ ശ്രദ്ധിച്ചില്ല. മറ്റ് കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങിയിട്ടും ഒരു കുട്ടി മാത്രം ബസിനുള്ളില്‍ അവശേഷിക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ബസ് പൂട്ടുകയും ചെയ്തു. 

സംഭവത്തില്‍ ബസ് ഡ്രൈവറെയും സൂപെര്‍വൈസറെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ പുറത്തിറങ്ങിയ ശേഷം ബസ് പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയ ബസ് ഡ്രൈവറെയും സൂപെര്‍വൈസറെയും മസ്ഖത് ഗവര്‍ണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

News, World, International, Gulf, Oman, Muscat, Student, Hospital, School Bus, Arrest, Police, Oman: Student admitted to hospital after being forgotten in school bus


ഡ്രൈവറുടെയും സൂപെര്‍വൈസറുടെയും അശ്രദ്ധയാണ് കുട്ടി ദീര്‍ഘനേരം സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങിപ്പോകാന്‍ കാരണമായതെന്നും അതുകാരണം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നുവെന്നും പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

Keywords: News, World, International, Gulf, Oman, Muscat, Student, Hospital, School Bus, Arrest, Police, Oman: Student admitted to hospital after being forgotten in school bus

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?