പുഴങ്കുനിയില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
വയനാട്: (www.kvartha.com 24.10.2021) മീനങ്ങാടി പുഴങ്കുനിയില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കല്‍പ്പറ്റ മാനിവയല്‍ തട്ടാരകത്തൊടി വീട്ടില്‍ ഷിജുവിന്റെ മകള്‍ ശിവപാര്‍വണയുടെ മൃതദേഹമാണ് ദേശീയ പാതയിലെ കുട്ടിരായന്‍ പാലത്തിന് താഴെ നിന്ന് കണ്ടെത്തിയത്. കല്‍പ്പറ്റ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.
ഞായറാഴ്ച രാവിലെ 10.30 മണിയോടെയാണ് കുട്ടിയെ കാണാതായത്. ഷിജുവിന്റെ ഭാര്യയുടെ സഹോദരിയുടെ പുഴങ്കുനിയിലെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു കുടുംബം. ഇവിടെ നിന്നാണ് ശിവപാര്‍വണയെ കാണാതായത്. വീട്ടിലും പരിസര പ്രദേശങ്ങളിലും ഏറെ നേരം തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെയാണ് പുഴയില്‍ വീണതായി ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്.
പിന്നീട് നടത്തിയ പരിശോധനയില്‍ പുഴയ്ക്ക് സമീപം ചെളികെട്ടി കിടക്കുന്ന ഭാഗത്ത് കുഞ്ഞിന്റെ കാല്‍പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് പുഴയിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രി വൈകിയും കുഞ്ഞിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Keywords: Wayanad, News, Kerala, Found Dead, Death, Dead Body, Girl, Hospital, Body of missing two-and-a-half-year-old girl found
Powered by Info News For You

Comments
Post a Comment