താലൂക് ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി; പഞ്ചായത്ത് പ്രസിഡന്റും പരിസരത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച സംഭവത്തില്‍ യൂത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും അറസ്റ്റില്‍


ശാസ്താംകോട്ട: (www.kvartha.com 17.10.2021) താലൂക് ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ചെന്ന പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ മര്‍ദിച്ചെന്ന പരാതിയില്‍ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരിസരത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച സംഭവത്തില്‍ യൂത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കല്ലട നിധിനും അറസ്റ്റിലായി. ആശുപത്രി സൂപ്രണ്ട് ഡോ. ശഹ് ന കെ മുഹമ്മദിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഡി സി സി ജനറല്‍ സെക്രടറി കാഞ്ഞിരവിള അജയകുമാറിനെതിരെ കേസും എടുത്തു. 

സംഘര്‍ഷത്തെ തുടര്‍ന്നുള്ള ഡോക്ടര്‍മാരുടെ പരാതിയില്‍ ഇവര്‍ മൂന്ന് പേര്‍ ഉള്‍പെടെ 10 പേര്‍ക്കെതിരെ കേസുണ്ട്. കിണറ്റില്‍ വീണ് മരിച്ച വയോധികയുടെ മരണം സ്ഥിരീകരിക്കണമെന്ന ശ്രീകുമാറിന്റെ ആവശ്യം ഡോക്ടര്‍ നിരസിച്ചതായും ഇതിനെത്തുടര്‍ന്നുള്ള തര്‍ക്കങ്ങളുമാണ് സംഘര്‍ഷത്തിലെത്തിയത്. സംഭവത്തിന് പിന്നാലെ ഡോ. ഗണേഷ് കൊട്ടാരക്കര താലൂക് ആശുപത്രിയിലും ശ്രീകുമാര്‍ സ്വകാര്യ ആശുപത്രിയിയും ചികിത്സ തേടിയിരുന്നു.

News, Kerala, State, Kollam, Doctor, Doctors Strike, Arrested, Complaint, Bail, Panchayat president arrested for alleged attack against doctors in Kollam


ഡോക്ടര്‍ മര്‍ദിച്ചെന്ന പരാതിയുമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ശ്രീകുമാറിനെ ഞായറാഴ്ച രാവിലെ ഡിസ്ചാര്‍ജ് ആയ ഉടനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ത്തിനെ തുടര്‍ന്ന് ഒപി ബഹിഷ്‌കരിച്ചിരുന്ന ഡോക്ടര്‍മാരുടെ സമരം ഇതോടെ പിന്‍വലിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ഇരുവര്‍ക്കും ജാമ്യം അനുവദിച്ചു.

Keywords: News, Kerala, State, Kollam, Doctor, Doctors Strike, Arrested, Complaint, Bail, Panchayat president arrested for alleged attack against doctors in Kollam

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?