കടവരാന്തയിൽ കണ്ട രക്തകറ അന്വേഷിച്ചെത്തിയ പൊലീസ് സത്യമറിഞ്ഞപ്പോൾ അമ്പരന്നു
ബദിയടുക്ക: (www.kasargodvartha.com 06.10.2021) കടവരാന്തയിൽ കണ്ട രക്തക്കറ അന്വേഷിച്ചെത്തിയ പൊലീസ് സത്യമറിഞ്ഞപ്പോൾഅമ്പരന്നു. ബദിയടുക്ക മാർപ്പനടുക്കയിലെ കടവരാന്തയിൽ കണ്ടെത്തിയ രക്തക്കറയാണ് ആശങ്ക പരത്തിയത്.
ആരെയോ അപയപ്പെടുത്തിയതാണെന്ന സംശയത്തിൽ നാട്ടുകാർ ബദിയടുക്ക പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എസ് ഐ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും രക്തസാംപിൽ ശേഖരിക്കുകയും പരിശോധനയ്ക്കയക്കുകയും ചെയ്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇക്കാര്യം വളരെ വേഗം ഷെയർ ചെയ്യപ്പെടുകയും സത്യാവസ്ഥ കണ്ടെത്തണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കൊമ്പ് മുറിഞ്ഞ് രക്തം വന്ന നിലയിൽ അലഞ്ഞ് തിരിയുകയായിരുന്ന പശുവിനെ കണ്ടെത്തിയതോടെയാണ് ആശങ്കയ്ക്ക് പരിഹാരമായത്.
കടവരാന്തയിൽ കണ്ടെത്തിയ രക്തം പശുവിന്റെതാണെന്ന് സ്ഥിരീകരിച്ചതായി എസ് ഐ വിനോദ് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Kasaragod, News, Kerala, Badiyadukka, Top-Headlines, Natives, Social-Media, Cow, Police, kasargod Vartha, Police found reality of bloodstain< !- START disable copy paste -->
Powered by Info News For You

Comments
Post a Comment