റൊണാള്‍ഡോ വീണ്ടും ഇരട്ടക്കണ്‍മണികളുടെ അച്ഛനാകുന്നു; സന്തോഷവാര്‍ത്ത പങ്കുവച്ച് സൂപെര്‍താരം
മാഞ്ചെസ്റ്റര്‍: (www.kvartha.com 29.10.2021) പോര്‍ചുഗല്‍ സൂപെര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ഇരട്ടക്കുട്ടികളുടെ അച്ഛനാകുന്നു. റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി അറിയിച്ചത്. അള്‍ട്രാസൗന്‍ഡ് സ്‌കാന്‍ ചിത്രങ്ങളും അവര്‍ ആരാധകര്‍ക്കായി പങ്കു വച്ചു.
'ഞങ്ങള്‍ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ ഹൃദയം സ്‌നേഹത്താല്‍ നിറഞ്ഞിരിക്കുന്നു - നിങ്ങളെ കാണാന്‍ ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല,' റൊണാള്‍ഡോ പോസ്റ്റിന് താഴെ കുറിച്ചു.' കാമുകി ജോര്‍ജിന റോഡ്രിഗസിനൊപ്പം സ്‌കാനിങ് ചിത്രങ്ങള്‍ പിടിച്ചു നില്‍ക്കുന്ന ഫോടോ ക്രിസ്റ്റ്യാനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
'റൊണാള്‍ഡോ തന്റെ നാല് മക്കളുമായി നീന്തല്‍ക്കുളത്തില്‍ നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 2010 ലാണ് ക്രിസ്റ്റ്യാനോയുടെ ആദ്യമകനായ ക്രിസ്റ്റ്യാനോ ജൂനിയര്‍ ജനിക്കുന്നത്. 11 വയസുള്ള ജൂനിയറിന്റെ അമ്മ ആരാണെന്ന് ഇതുവരെ ക്രിസ്റ്റ്യാനോ വെളിപ്പെടുത്തിയിട്ടില്ല. അതിന് ശേഷം 2017 ലാണ് മക്കളിലെ ഇരട്ടകളായ ഇവയും മതേവോയും ജനിക്കുന്നത്. അമേരികയിലെ ഒരു സ്ത്രീയുടെ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ഇരുവരും ജനിച്ചത്.
2018 ലാണ് ക്രിസ്റ്റ്യാനോക്കും ജോര്‍ജീനൊക്കും ആദ്യകുഞ്ഞ് പിറക്കുന്നത്. അലാന മാര്‍ടിന എന്ന് പേര് നല്‍കിയ കുഞ്ഞിന് ഇപ്പോള്‍ മൂന്ന് വയസ് തികഞ്ഞു. ഇരട്ടക്കുട്ടികള്‍ ജനിക്കുന്നതോടെ 36 കാരനായ ക്രിസ്റ്റ്യാനോ ആറ് കുട്ടികളുടെ അച്ഛനാകും.
പോര്‍ചുഗീസ് ഫുട്ബോള്‍ താരം ഈ സീസണിന്റെ തുടക്കത്തില്‍ ഇറ്റാലിയന്‍ ടീമായ യുവന്റസില്‍ നിന്ന് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചെസ്റ്റര്‍ യുനൈറ്റഡിലേക്ക് മാറിയിരുന്നു. ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന താരമെന്ന റെകോര്‍ഡ് റൊണാള്‍ഡോയുടെ പേരിലാണ്.
Keywords: News, World, International, Cristiano Ronaldo, Sports, Football, Football Player, Baby, Father, Social Media, Instagram, Cristiano Ronaldo and Partner Georgina Rodriguez Expecting Twins
Powered by Info News For You

Comments
Post a Comment