മഴയില്‍ മംഗലം അണക്കെട്ടിന് സമീപം ഉരുള്‍ പൊട്ടി; സമീപത്തുള്ള വീടുകളില്‍ വെള്ളം കയറി, ആളപായമില്ല


പാലക്കാട്: (www.kvartha.com 21.10.2021) ശക്തമായ മഴയെത്തുടര്‍ന്ന് വടക്കാഞ്ചേരി മംഗലം അണക്കെട്ടിന് സമീപം ഉരുള്‍പൊട്ടി. വി ആര്‍ ടിയിലും, ഓടന്തോട് പോത്തന്‍ തോട്ടിലുമാണ് ഉരുള്‍ പൊട്ടിയത്. ഇതേതുടര്‍ന്ന് സമീപത്തുള്ള വീടുകളില്‍ വെള്ളം കയറി. സംഭവത്തില്‍ ആളപായമില്ല. 

റോഡിലേക്ക് കല്ലും മണ്ണും ഒഴുകിയെത്തിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മംഗലം അണക്കെട്ട് സി ഐ ശ്രീനിവാസന്‍ അറിയിച്ചു. പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാര്‍പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. വി ആര്‍ ടി പള്ളിയില്‍ ഇവര്‍ക്ക് മാറി താമസിക്കാനുള്ള സജ്ജീകരണം ചെയ്തിട്ടുണ്ട്.

News, Kerala, State, Palakkad, Rain, Dam, Trending, Landslide near Mangalam dam in Palakkad


അതേസമയം, കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായി കനത്ത നാശം വിതച്ച കൂട്ടിക്കലിലും കിഴക്കന്‍ മേഖലകളിലും ശക്തമായ മഴയുണ്ട്. കനത്ത മഴയില്‍ മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കനത്ത മഴയെത്തുടര്‍ന്ന് അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വീണ്ടും അടച്ചു.

Keywords: News, Kerala, State, Palakkad, Rain, Dam, Trending, Landslide near Mangalam dam in Palakkad

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?