പൊലിസിന്റെ വ്യാപക മണൽവേട്ട; ഖനനം നടത്തിവന്ന മൂന്ന് തോണികൾ തകർത്തു
ബേക്കൽ: (www.kasargodvartha.com 30.10.2021) ബേക്കലിൽ വ്യാപക മണൽവേട്ട. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പുഴയിൽ മണൽ ഖനനം നടത്തിവന്ന മൂന്ന് തോണികൾ പൊലീസ് തകർത്തു. ഇൻസ്പെക്ടർ വി പി വിപിൻ്റെ നേതൃത്വത്തിലാണ് വ്യാപക റെയിഡ് നടത്തിയത്.
ബേക്കലിൻ്റെ നിരവധി ഭാഗങ്ങളിൽ നിന്ന് വ്യാപകമായി മണൽ കൊള്ള നടത്തുന്നതായി പരാതി ഉയർന്നതോടെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.
മാസങ്ങളായി പൊലീസ് നടത്തിയ പരിശോധനയിൽ മണൽ മാഫിയയുടെ പ്രവർത്തനം ഒരുപരിധിവരെ തടയാൻ കഴിഞ്ഞിരുന്നു. ഇരുചക്ര വാഹനങ്ങൾ ഉൾപെടെ 15 ൽ അധികം വാഹനങ്ങൾ പിടികൂടിയിരുന്നു. പൊലീസിൻ്റെ പരിശോധന കുറഞ്ഞതോടെയാണ് വീണ്ടും മണലെടുപ്പ് കൂടിയതെന്ന് ആക്ഷേപമുണ്ടായിരുന്നു.
Powered by Info News For You

Keywords: News, Kerala, Kasaragod, Bekal, Police, Raid, Illegal sand, Boat, Top-Headlines, Police-station, Robbery, Raid on illegal sand mining sites; Police destroy three boats.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment