കൊച്ചി നഗരസഭ ബി ജെ പി കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ നിര്യാതയായി
കൊച്ചി: (www.kvartha.com 15.10.2021) കൊച്ചി നഗരസഭ 62-ാം ഡിവിഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ (43) നിര്യാതയായി. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 6.15ന് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബിജെപിയെ പ്രതിനിധീകരിച്ച് എറണാകുളം സൗത് ഡിവിഷനില്‍ നിന്നാണ് മിനി ആര്‍ മേനോന്‍ ജയിച്ചത്.
വാരിയം റോഡ് ചിന്മയ കോളജിന് എതിര്‍വശത്തുള്ള ഇവരുടെ കൗണ്‍സിലര്‍ ഓഫിസില്‍ 10.30 മുതല്‍ ഒന്നര വരെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഇതിനടുത്തുള്ള ശാന്തി ഫ് ളാറ്റില്‍ ഒരു മണി മുതല്‍ മൂന്നു മണിവരെയും ആദരാഞ്ജലികള്‍ അര്‍പിക്കാം. സംസ്‌കാരം വൈകിട്ട് മൂന്നിനു രവിപുരം ശ്മശാനത്തില്‍ നടക്കും.
തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ തന്നെ ഇവരില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ലീവെടുത്ത് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ഭര്‍ത്താവ്: കൃഷ്ണകുമാര്‍ വര്‍മ. മക്കള്‍: ഇന്ദുലേഖ, ആദിത്യ വര്‍മ.
Keywords: Kochi corporation Councillor Mini Menon passes away, Kochi, News, Dead, Dead Body, Obituary, BJP, Hospital, Treatment, Kerala.
Powered by Info News For You
Comments
Post a Comment