തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ആശങ്കയില്‍ രക്ഷിതാക്കളും കുട്ടികളും
തിരുവനന്തപുരം: (www.kvartha.com 30.10.2021) തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. ആറ്റിങ്ങല്‍ ആലംകോട് ഗവ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നുവീണത്. വെള്ളിയാഴ്ച രാവിലെ കെട്ടിടത്തിന്റെ മുകള്‍ ഭാഗം തകര്‍ന്നുവീണത് ശ്രദ്ധയില്‍പെട്ടുകയായിരുന്നു. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാന്‍ ഇരിക്കവെയുണ്ടായ അപകടം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്.
എന്നാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും തല്‍ക്കാലം ക്ലാസുകള്‍ മറ്റ് മുറികളിലേക്ക് മാറ്റി സജ്ജീകരിക്കാനുളള നടപടികള്‍ സ്വീകരിച്ചുവെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സ്‌കൂളിലെ ഓഫീസ്, സ്റ്റാഫ്‌റൂമുകള്‍, ലാബുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്.
അതേസമയം സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് അനുവദിക്കില്ലെന്ന് സ്‌കൂള്‍ സന്ദര്‍ശിച്ച ബാലാവകാശ കമിഷന്‍ പ്രതിനിധികള്‍ പറഞ്ഞു. പുനര്‍നിര്‍മാണം കഴിഞ്ഞാലും സ്‌കൂള്‍ കെട്ടിടം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കും. കെട്ടിടം ക്ലാസ് നടത്തുന്നതിന് അനുയോജ്യമാണെന്ന് വിദഗ്ധരുടെ വിലയിരുത്തലിന് ശേഷം മാത്രമാകും ഫിറ്റ്‌നസ് നല്‍കുന്ന കാര്യം പരിഗണിക്കുന്നത്.
Keywords: Thiruvananthapuram, News, Kerala, Building Collapse, School, School building collapsed in Thiruvanthapuram
Powered by Info News For You

Comments
Post a Comment