മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ചെന്ന കേസിൽ മുഖ്യപ്രതിക്ക് സ്വർണം പൂശിയ ആഭരണങ്ങൾ നൽകിയെന്ന് സംശയിക്കുന്ന ഒരാൾ കൂടി അറസ്റ്റിൽ

ഉദുമ: (www.kasargodvartha.com 07.10.2021) വ്യത്യസ്ത സമയങ്ങളിലായി മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ചെന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡി എ സമീർ (39) ആണ് അറസ്റ്റിലായത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ സതീഷ്‌കുമാർ, ബേക്കൽ സി ഐ, യു പി വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
< !- START disable copy paste -->
Kasaragod, News, Kerala, Uduma, Bank, Case, Arrest, Melparamba, Police, Police-station, Crime branch, Bekal, Top-Headlines, Gold, Bank fraud case; one more arrested.

കേസിൽ മുഖ്യപ്രതിയായ മുഹമ്മദ് സുഹൈർ, ബാങ്കിലെ അപ്രൈസർ കുഞ്ഞികൃഷ്ണൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് ഇൻഡ്യൻ ഓവർസീസ് ബാങ്കിന്‍റെ ഉദുമ ശാഖയിൽ നിന്ന് 2.75 കോടിയുടെ മുക്കുപണ്ട പണയ തട്ടിപ്പ്‌ നടന്നതായി ബാങ്ക്‌ മാനജർ റിജുവാണ് പൊലീസിൽ പരാതി നൽകിയത്. 2020 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്.

സുഹൈർ മൂന്ന് തവണയും തുടർന്ന് ഇയാളുടെ ബന്ധത്തിലുള്ള ബാക്കിയുള്ളവരും വിവിധ അകൗണ്ടുകളിലൂടെയും പണയം വെച്ചാണ് തട്ടിപ്പ് നടത്തിയതെന്നും സുഹൈർ തന്നെയാണ് മറ്റുള്ളവരെയും ബാങ്ക് ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തിയതെന്നും വിശ്വാസം കൊണ്ടാണ് ആഭരണങ്ങളിൽ കൂടുതൽ പരിശോധനയ്ക്ക് തയ്യാറാവാത്തതെന്നും പരാതിയിലുണ്ട്.

ഓഡിറ്റിംഗ് സമയത്ത് സ്വർണത്തിൽ സംശയം തോന്നിയതിനാൽ വിശദമായി പരിശോധിച്ചപ്പോൾ ഇവയെല്ലാം മുക്കുപണ്ടമാണെന്ന് തെളിയുകയായിരുന്നുവെന്ന് മാനജർ വ്യക്തമാക്കുന്നു. ഉരച്ചുനോക്കുന്ന ഭാഗത്ത് സ്വർണം തന്നെ വെക്കുകയും മറ്റുഭാഗങ്ങളിൽ മുക്കുപണ്ടം പണയം ചേർത്തുമാണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

മുഹമ്മദ്‌ സുഹൈറിന് സ്വർണം പൂശിയ ആഭരണങ്ങൾ നൽകിയത് സമീറാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Keywords: Kasaragod, News, Kerala, Uduma, Bank, Case, Arrest, Melparamba, Police, Police-station, Crime branch, Bekal, Top-Headlines, Gold, Bank fraud case; one more arrested.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?