തുടര്‍ച്ചയായ മൂന്നാംദിവസവും രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കൂട്ടി
ന്യൂഡെല്‍ഹി: (www.kvartha.com 02.10.2021) തുടര്‍ച്ചയായ മൂന്നാംദിവസവും രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 97.34 രൂപയും പെട്രോളിന് 104.38 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 102.45 രൂപയും, ഡീസലിന് 95.53 രൂപയുമാണ് വില.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്‍ഡ് ക്രൂഡോയിലിന്റെ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. വില 0.97 ഡോളര്‍ വര്‍ധിച്ച് 79.28ലെത്തി. അതേസമയം, ഒപെക് യോഗം നടക്കാനിരിക്കെ ഇന്ധനവിലയില്‍ ആഗോള വിപണിയിലും ചാഞ്ചാട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
Keywords: Petrol, diesel prices hiked for 3rd consecutive day, New Delhi, News, Business, Petrol Price, Diesel, Increased, National.
Powered by Info News For You

Comments
Post a Comment