ഡോക്ടറെ കൈയേറ്റം ചെയ്യുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്‌തെന്ന കേസ്; യുവാവ് അറസ്റ്റില്‍

വടക്കാഞ്ചേരി: (www.kvartha.com 25.10.2021) ഡോക്ടറെ കൈയേറ്റം ചെയ്യുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കുമരനെല്ലൂര്‍ തലേക്കര വീട്ടില്‍ പ്രകാശിനെയാണ് (40) വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ചെ 1.15 മണിക്കാണ് കേസിനാസ്പദമായ സംഭവം.

ചികിത്സക്കെന്ന് പറഞ്ഞ് എത്തിയ യുവാവ് ഡ്യൂടിയില്‍ ഉണ്ടായിരുന്ന ഡോ. പോളിനെ ഭീഷണിപ്പെടുത്തി ഷര്‍ടിന്റെ കോളറില്‍ പിടിച്ച് കൈയേറ്റം ചെയ്യുകയായിരുന്നു എന്നാണ് പരാതി. നഴ്‌സിങ് റൂമിലേക്ക് ഓടിക്കയറിയ ഡോക്ടറെ പിന്തുടര്‍ന്നെത്തി അവിടെ ഉണ്ടായിരുന്ന രെജിസ്റ്ററുകള്‍ കീറി നശിപ്പിക്കുകയും ടെലിഫോണ്‍ വലിച്ചെറിയുകയും ചെയ്തു. 

News, Kerala, Case, Arrest, Arrested, Crime, Police, Doctor, Assault, Attack, Treatment, Complaint, Case of assault on doctor and destruction of public property; Young man arrested

തുടര്‍ന്ന് പുറത്തിറങ്ങിയ ഇയാള്‍ ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ ബോര്‍ഡ് നശിപ്പിക്കുകയും മുറ്റത്തെ ചെടിച്ചട്ടികള്‍ എടുത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, Case, Arrest, Arrested, Crime, Police, Doctor, Assault, Attack, Treatment, Complaint, Case of assault on doctor and destruction of public property; Young man arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?