നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യം; സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: (www.kvartha.com 25.10.2021) സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 12 രൂപയെങ്കിലുമാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
കോവിഡ് കാലത്ത് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസുടമകള്‍ പറയുന്നത്. വിദ്യാര്‍ഥികളുടെ മിനിമം യാത്രാ നിരക്ക് ആറ് രൂപയാക്കുക, നികുതിയിളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ മുന്നോട്ട് വെയ്ക്കുന്നു.
സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് വില കൂടി. ഇന്‍ഷുറന്‍സ് തുകയും വര്‍ധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ നല്‍കിയിരിക്കുന്ന ശുപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് പലവട്ടം സര്‍കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതായതോടെയാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ ആലോചിക്കുന്നത്.
Keywords: Thiruvananthapuram, News, Kerala, bus, Strike, Need to increase fares; Private buses to indefinite strike
Powered by Info News For You

Comments
Post a Comment