അഭ്യൂഹങ്ങള്‍ക്ക് വിട; ഇനി 'മെറ്റ', ഫേസ്ബുക് കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് സകര്‍ബര്‍ഗ്


സാന്‍ഫ്രാന്‍സിസ്‌കോ: (www.kvartha.com 29.10.2021) കമ്പനിയുടെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തി ഫേസ്ബുക്. ഇനി 'മെറ്റ' എന്നായിരിക്കും കമ്പനി അറിയപ്പെടുകയെന്ന് സി ഇ ഒ മാര്‍ക് സകര്‍ബര്‍ഗ് അറിയിച്ചു. അതേസമയം, ആപുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു.

സമൂഹമാധ്യമം എന്ന തലത്തില്‍ നിന്ന് വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ പുത്തന്‍ സങ്കേതങ്ങളിലേക്ക് മാറുന്നതിന്റെ കൂടി ഭാഗമായാണ് കമ്പനിയുടെ പേര് മാറ്റിയത്. ഗെയിം, വര്‍ക്, കമ്യൂണികേഷന്‍ തുടങ്ങിയവയെല്ലാം വെര്‍ച്വല്‍ റിയാലിറ്റി ഹെഡ് സെറ്റുകളിലൂടെ സാധ്യമാക്കുന്ന 'മെറ്റാവെഴ്‌സ്' എന്ന ഓണ്‍ലൈന്‍ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും സകര്‍ബര്‍ഗ് വെളിപ്പെടുത്തി.

News, World, International, Facebook, Social Media, Mark Zuckerberg, Technology, Business, Finance, Business Man, Facebook changes its name to Meta in major rebrand


ഫേസ്ബുക്, വാട്‌സ് ആപ്, ഇന്‍സ്റ്റഗ്രാം എന്നീ ആപുകള്‍ ഇനി മെറ്റയുടെ കീഴിലാകും പ്രവര്‍ത്തിക്കുക.  കമ്പനിയിലെ ഡവലപര്‍മാരുടെ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് സകര്‍ബര്‍ഗ് കമ്പനിയുടെ പേര് മാറ്റം പ്രഖ്യാപിച്ചത്.

മെറ്റ എന്ന ഗ്രീക് പദത്തിനര്‍ത്ഥം പരിമിതികള്‍ക്കപ്പുറം എന്നാണ്. 2015 ആഗോള ടെക് ഭീമന്മാരില്‍ ഒന്നായ ഗൂഗിള്‍ മാതൃകമ്പനിയുടെ പേര് ആല്‍ഫബെറ്റ് എന്നാക്കിയിരുന്നെങ്കിലും അതത്ര പ്രശസ്തമായിരുന്നില്ല. 

Keywords: News, World, International, Facebook, Social Media, Mark Zuckerberg, Technology, Business, Finance, Business Man, Facebook changes its name to Meta in major rebrand

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?