വീണ്ടും പേരുമാറ്റം; ഉത്തര്‍പ്രദേശിലെ ഫൈസാബാദ് റെയില്‍വെ സ്റ്റേഷന്‍ ഇനിമുതല്‍ അയോധ്യകാണ്ഡ്
ലക്‌നൗ: (www.kvartha.com 24.10.2021) ഉത്തര്‍പ്രദേശിലെ ഫൈസാബാദ് റെയില്‍വെ സ്റ്റേഷന്‍ ഇനിമുതല്‍ അയോധ്യകാണ്ഡ് എന്ന് അറിയപ്പെടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലാണ് ഇക്കാര്യമറിയിച്ചത്. 1874 ല്‍ ഉദ്ഘാടനം ചെയ്ത ഫൈസാബാദ് റെയില്‍വെ സ്റ്റേഷന്‍ നോര്‍തേണ്‍ റെയില്‍വെ സോണിന് കീഴിലാണ്.
2018ല്‍ ഫൈസാബാദ് ജില്ലയുടെ പേര് സംസ്ഥാന സര്‍കാര്‍ അയോധ്യ എന്നാക്കി മാറ്റിയിരുന്നു. അലാഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നും മുഗള്‍സരായി റെയില്‍വെ ജങ്ഷന്റെ പേര് പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്നാക്കിയും അന്നു മാറ്റിയിരുന്നു. പ്രദേശത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പാരമ്പര്യം പുനഃസ്ഥാപിക്കുകയാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Keywords: Lucknow, News, National, Government, Chief Minister, Name, Yogi Adityanath, Faizabad railway station, Ayodhya Cantt, Faizabad railway station to be known as Ayodhya Cantt
Powered by Info News For You

Comments
Post a Comment