'നമ്മുടെ മൗനം ഭരണകൂട ഭീകരതക്ക് കൂട്ടു നില്‍ക്കുന്നതിന് തുല്യം'; സിദ്ദീഖ് കാപ്പന് വേണ്ടി ശബ്ദമുയര്‍ത്തണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തക
ന്യൂഡെല്‍ഹി: (www.kvartha.com 02.10.2021) യു എ പി എ ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് വേണ്ടി ശബ്ദമുയര്‍ത്തണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബ്. നാം മൗനമായിരിക്കുന്നത് ഭരണകൂട ഭീകരതക്ക് കൂട്ടു നില്‍ക്കുന്നതിന് തുല്യമാണെന്നും റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു.
'നമ്മുടെ നിശബ്ദത നമ്മുടെ പങ്കാളിത്തമാണ്. സിദ്ദീഖ് കാപ്പന് വേണ്ടി ശബ്ദുമുയര്‍ത്തുക. അദ്ദേഹത്തിന് എതിരായ കുറ്റപത്രം കെട്ടിച്ചമച്ചതും ഇസ് ലാമോഫോബിക്കുമാണ്'. റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു.
സിദ്ദീഖ് കാപ്പനെ യുപി പൊലീസ് ജയിലിലടച്ച് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് റാണാ അയ്യൂബിന്റെ പ്രതികരണം. ദലിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരായായി കൊല്ലപ്പെട്ട ഹത്രാസ് കേസ് റിപോര്‍ട് ചെയ്യാന്‍ പോകുന്നതിനിടെ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് യുഎപിഎ ചാര്‍ത്തി ജയിലിലടക്കുകയായിരുന്നു.
അതേസമയം, സിദ്ദീഖ് കാപ്പന്‍ മുസ്‌ലിം അനുകൂല വാര്‍ത്ത എഴുതിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കമ്യൂണിസ്റ്റ് -മാവോയിസ്റ്റ് അനുകൂലവും ഹിന്ദു വിരുദ്ധവുമായ ലേഖനങ്ങളും എഴുതി. ലേഖനങ്ങള്‍ വര്‍ഗീയ ചേരിതിരിവിന് കാരണമായെന്നും യുപി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. പോപുലര്‍ ഫ്രണ്ടിന്റെ രഹസ്യ അജണ്ടയ്ക്ക് അനുകൂലമായ വാര്‍ത്തകള്‍ റിപോര്‍ട് ചെയ്തു. ലേഖനങ്ങള്‍ വര്‍ഗീയ ചേരിതിരിവിന് കാരണമായെന്നും യുപി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു.
കാപ്പന്റെ ലാപ്‌ടോപ് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. പോപുലര്‍ ഫ്രണ്ടിനെ ബൗദ്ധികമായി സഹായിക്കുന്ന രീതിയിലാണ് കാപ്പന്‍ പ്രവര്‍ത്തിച്ചത്. വര്‍ഗീയ കലാപം റിപോര്‍ട് ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത കാണിച്ചില്ല. ഹത്രാസിലേക്ക് പോകുമ്പോള്‍ മഥുരയില്‍ വച്ചാണ് കാപ്പന്‍ അറസ്റ്റിലായതെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.
Keywords: News, National, India, New Delhi, Police, Journalist, Protest, Social Media, Twitter, Our silence is our complicity speak up for Siddique Kappan says Rana AyyubOur silence is our complicity.. Speak up for Siddique Kappan. This chargesheet against him is a work of fiction and Islamophobia https://t.co/ZZBmeoieR5
— Rana Ayyub (@RanaAyyub) October 1, 2021
Powered by Info News For You

Comments
Post a Comment