കെപിസിസി പുനഃസംഘടന; തര്‍കങ്ങള്‍ പരിഹരിച്ചു, ബിന്ദു കൃഷ്ണയെ പരിഗണിച്ചില്ല, പത്മജ വേണുഗോപാലിന് മാത്രം ഇളവ്
തിരുവനന്തപുരം: (www.kvartha.com 13.10.2021) കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍കങ്ങള്‍ പരിഹരിച്ചു. മുന്‍ ഡിസിസി പ്രസിഡന്റുമാരെ ഭാരവാഹികളാക്കില്ലെന്ന് തീരുമാനിച്ചു. എം പി വിന്‍സന്റിനും യു രാജീവനും ഇളവ് നല്‍കില്ല. പത്മജ വേണുഗോപാലിന് മാത്രം ഇളവ് അനുവദിക്കും. ബിന്ദു കൃഷ്ണയെ പരിഗണിച്ചില്ല.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമണി പി നായരും മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ: ഫാത്വിമ റോസ്‌നയും ജനറല്‍ സെക്രടെറിമാരാകും.
വിന്‍സന്റിനും രാജീവനും ഒന്നര വര്‍ഷം മാത്രമേ ഡിസിസി പ്രസിഡന്റ് പദവി വഹിക്കാനായുള്ളൂ. അത് കണക്കിലെടുത്താണ് അവര്‍ക്ക് ഇളവ് നല്‍കാന്‍ നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ഇളവിനെ ചൊല്ലി ഗ്രൂപില്‍ എതിര്‍പ് ശക്തമായതോടെ ചര്‍ച നടത്തുകയും തീരുമാനം പിന്‍വലിക്കുകയുമായിരുന്നു. പട്ടിക അധികം വൈകാതെ പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്.
Keywords: KPCC reorganization; Disputes resolved, Bindu Krishna not considered, only Padmaja Venugopal, Thiruvananthapuram, News, Politics, KPCC, Kerala.
Powered by Info News For You
Comments
Post a Comment