ആസ്റ്റർ മിംസിന്റെ കരുതൽ വീണ്ടും; ജീവൻ തുടിക്കുന്ന അവയവുമായി തുടർചയായ രണ്ടാം ദിവസവും കുതിച്ചോട്ടം; അർധ രാത്രിയിൽ ഒരു രക്ഷാദൗത്യം

കോഴിക്കോട്: (www.kvartha.com 25.10.2021) ജീവൻ തുടിക്കുന്ന അവയവുമായി തുടർചയായ രണ്ടാം ദിവസവും ആസ്റ്റർ മിംസിന്റെ രക്ഷാദൗത്യം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മസ്തിഷ്‌കാഘാതം സംഭവിച്ച് മരണപ്പെട്ട മുഗുഡേശ്വരിന്റെ കരൾ എയർ ആംബുലൻസ് മാർഗം ആസ്റ്റർ മിംസിൽ എത്തിച്ച് ഒരാൾക്ക് പുതുജീവൻ നൽകിയിരുന്നു.
< !- START disable copy paste -->
Top-Headlines, Kerala, Kozhikode, News, Hospital, Treatment, Ambulance, Thiruvananthapuram, Medical College, Ambulance traveled Trivandrum to Kozhikkod in three and half hours to transport kidney.

അതിന് പിന്നാലെ അങ്കമാലിയില്‍ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച ആല്‍ബിന്‍ പോളിന്റെ വൃക്കയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിച്ചത്. ആല്‍ബിന്റെ ഇരുവൃക്കകളും തിരുവനന്തപുരം മെഡികല്‍ കോളജിലെ രോഗികള്‍ക്ക് നല്‍കാമെന്നാണ് ആദ്യം ധാരണയായിരുന്നത്. ഇതേ തുടര്‍ന്ന് പെട്ടെന്ന് തന്നെ വൃക്ക തിരുവനന്തപുരത്തെത്തിക്കുകയും ചെയ്തു. എന്നാല്‍ സാങ്കേതികമായ കാരണങ്ങള്‍ ഒരു വൃക്ക മാത്രമേ അവിടെ സ്വീകരിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ.

എത്രയും പെട്ടെന്ന് അനുയോജ്യനായ സ്വീകര്‍ത്താവിനെ കണ്ടെത്തി വൃക്കമാറ്റിവെക്കല്‍ നടത്തുക എന്നത് വലിയ വെല്ലുവിളിയായതിനെ തുടര്‍ന്ന് നിയോഗം കോഴിക്കോട് ആസ്റ്റര്‍ മിംസ് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി 11 മണിയോടെ വൃക്കയുമായി ആംബുലന്‍സ് തിരുവനന്തപുരം മെഡികല്‍ കോളജില്‍ നിന്ന് പുറപ്പെട്ടു.

ഈ സമയത്തിനിടയില്‍ ആസ്റ്റര്‍ ഗ്രൂപ് കേരള ആൻഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്റെയും ഡോ. ഫിറോസ് അസീസിന്റെയും നേതൃത്വത്തില്‍, ട്രാന്‍സ്പ്ലാന്റ് ഡോക്ടര്‍മാരും ട്രാന്‍സ്പ്ലാന്റ് മാനജര്‍ അന്‍ഫി മിജോ, അമൃത ആശുപത്രി മാനജര്‍ മിര്‍സാദ് എന്നിവരും ചേര്‍ന്ന് രോഗിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അസമയമായതിനാലും അടിയന്തരമായി കണ്ടെത്തേണ്ടി വരുന്നതിനാലും വലിയ വെല്ലുവിളിയാണ് ഇവര്‍ നേരിട്ടത്. പുലര്‍ചെ മൂന്നരയോടെ ആംബുലന്‍സ് കോഴിക്കോട്ടെത്തി.

അതിനിടയിൽ കോഴിക്കോട് സ്വദേശിയായ ഫൈസലിന് വൃക്ക അനുയോജ്യമാണെന്ന് കണ്ടെത്തുകയും അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് തയ്യാറാക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നിന്ന് വെറും മൂന്നര മണിക്കൂര്‍ സമയം മാത്രമെടുത്താണ് ആംബുലന്‍സ് കോഴിക്കോട്ടെത്തിയത്. തുടര്‍ന്ന് ഏഴ് മണിയോടെ ഫൈസലിനെ ഓപറേഷന്‍ തീയേറ്ററിലേക്ക് പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു.

ശസ്ത്രക്രിയയ്ക്ക് ഡോ. രവികുമാറിന്റെ നേതൃത്വത്തിലുള്ള നെഫ്രോളജി ടീമും, ഡോ. സജിത് നാരായണന്റെ നേതൃത്വത്തിലുള്ള റിനല്‍ ട്രാന്‍സ്പ്ലാന്റ് ടീമും നേതൃത്വം വഹിച്ചു.



Keywords: Top-Headlines, Kerala, Kozhikode, News, Hospital, Treatment, Ambulance, Thiruvananthapuram, Medical College, Ambulance traveled Trivandrum to Kozhikkod in three and half hours to transport kidney. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?