'അഴിമതിക്കെതിരെ പോരാടാനുള്ള ഇച്ഛാശക്തി ഇല്ലായിരുന്നു'; രാജ്യത്തെ മുൻകാല കോൺഗ്രസ് സർകാരുകളെ വിമർശിച്ച് മോദി

ന്യൂഡെൽഹി: (www.kvartha.com 20.10.2021) രാജ്യത്തെ മുൻകാല കോൺഗ്രസ് സർകാരുകളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരെ ശബ്ദിക്കാനുള്ള ഇച്ഛാശക്തി കഴിഞ്ഞ കാലത്തെ സർകാരിനില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഗുജറാത്തിലെ കെവാഡിയയിൽ നടന്ന സെൻട്രൽ വിജിലൻസ് കമീഷൻ (സി വി സി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി ബി ഐ) എന്നിവയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയിരുന്നു അദ്ദേഹം. കഴിഞ്ഞ സർകാരിനെ നയിച്ചവരും അഴിമതിയിൽ പങ്കാളികളായിരുന്നു. എന്നാൽ ഇന്ന് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർകാരിന് അഴിമതിയെ അതിജീവിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
< !- START disable copy paste -->
News, New Delhi, Congress, BJP, Narendra Modi, Gujarat, Political party, Government, Modi criticizes previous Congress governments.

'കഴിഞ്ഞ ആറ്-ഏഴ് വർഷത്തിനിടയിൽ, രാജ്യത്ത് അഴിമതി തടയാൻ കഴിയുമെന്ന വിശ്വാസം ജനങ്ങളിൽ സ്ഥാപിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഇടനിലക്കാരില്ലാതെ സർകാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് രാജ്യത്തെ ജനങ്ങൾക്ക് ഇന്ന് വിശ്വാസമുണ്ട്'- മോദി പറഞ്ഞു. അഴിമതി വലുതായാലും ചെറുതായാലും സാധാരണക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് ഇത് ഒരു തടസമാണെന്നും നമ്മുടെ കൂട്ടായ ഊർജ്ജത്തെ ബാധിക്കുന്നുവെന്നും മോദി പറഞ്ഞു.

രാജ്യത്ത് ഭരണനിർവഹണം സുതാര്യമാകണമെന്നും അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. സാധാരണക്കാരെ പിഴിയുന്ന നടപടിക്ക് അറുതി വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരെ വെച്ചു പൊറുപ്പിക്കില്ല. സൈബർ കുറ്റകൃത്യങ്ങൾ ഇനിയും പൂർണമായി തടയാനായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. രാജ്യത്തിനും ജനങ്ങൾക്കും എതിരെ കുറ്റകൃത്യം ചെയ്യുന്നവർക്ക് ലോകത്ത് എവിടെയും സുരക്ഷിത താവളങ്ങൾ ഉണ്ടാകരുതെന്നും മോദി പറഞ്ഞു.


Keywords: News, New Delhi, Congress, BJP, Narendra Modi, Gujarat, Political party, Government, Modi criticizes previous Congress governments. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?