കോചിന്റെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി; സ്പാനിഷ് ലീഗിലെ തോല്‍വിക്ക് പിന്നാലെ ഡച് പരിശീലകന്‍ റൊണാള്‍ഡ് കുമാനെ പുറത്താക്കി ബാഴ്‌സലോന
ബാഴ്‌സലോന: (www.kvartha.com 28.10.2021) മുഖ്യപരിശീലക സ്ഥാനത്തുനിന്നും റൊണാള്‍ഡ് കുമാനെ പുറത്താക്കി എഫ്‌സി ബാഴ്‌സലോന. സ്പാനിഷ് ലീഗില്‍ റയോ വലെകാനോയ്‌ക്കെതിരായ മത്സരത്തില്‍ ബാഴ്‌സലോന
പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. കോചിന്റെ ചുമതലകളില്‍ നിന്ന് കുമാനെ ഒഴിവാക്കിയതായി ബാഴ്‌സലോണ പ്രസിഡന്റ് ജോണ്‍ ലാപോര്‍ട അറിയിച്ചു. 2020 ആഗസ്തിലാണ് കുമാന്‍ ബാഴ്‌സയുടെ കോചായി ചുമതലയേറ്റത്.
പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. കോചിന്റെ ചുമതലകളില്‍ നിന്ന് കുമാനെ ഒഴിവാക്കിയതായി ബാഴ്‌സലോണ പ്രസിഡന്റ് ജോണ്‍ ലാപോര്‍ട അറിയിച്ചു. 2020 ആഗസ്തിലാണ് കുമാന്‍ ബാഴ്‌സയുടെ കോചായി ചുമതലയേറ്റത്.
സ്പാനിഷ് ലീഗിലെ 10 മത്സരങ്ങളില്‍ നാല് വിജയം മാത്രമേ ബാഴ്‌സയ്ക്ക് ഇതുവരെ നേടാനായുള്ളൂ. 15 പോയിന്റുമായി പട്ടികയില്‍ പത്താം സ്ഥാനത്താണ് ബാഴ്‌സ. ഞായറാഴ്ച നടന്ന മത്സരത്തില്‍ ബാഴ്‌സലോന
റയല്‍ മാഡ്രിനോട് തോറ്റതിനെ തുടര്‍ന്ന് ആരാധകര്‍ രോഷാകുലരായിരുന്നു. ന്യൂകാമ്പില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ബാഴ്‌സയെ തോല്‍പിച്ചത്. ശേഷം മത്സരത്തിന് പിന്നാലെ മൈതാനം വിടാനൊരുങ്ങിയ കുമാനെ കാര്‍ തടഞ്ഞുനിര്‍ത്തി ചീത്ത വിളിക്കുകയും കാറില്‍ അടിക്കുകയും ചെയ്തിരുന്നു.

അതിനിടെ കുമാന് രണ്ട് ലാലിഗ മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കാഡിസുമായി കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ അച്ചടക്കം ഇല്ലാത്ത പെരുമാറ്റത്തെ തുടര്‍ന്ന് സൈഡ് ലൈനില്‍ നിന്നും പറഞ്ഞുവിട്ടതിന് പിന്നാലെയാണ് സ്പാനീഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ കളത്തില്‍ ഇറങ്ങുന്നതിന് കുമാന് വിലക്ക് ഏര്‍പെടുത്തിയത്.
FC Barcelona has relieved Ronald Koeman of his duties as first team coach
— FC Barcelona (@FCBarcelona) October 27, 2021
Keywords: News, World, International, Barcelona, Sports, Football, Barcelona fire Ronald Koeman after another embarrassing loss🎙 Manager @RonaldKoeman's analysis of #RayoBarça: pic.twitter.com/a3SBmqAcJS
— FC Barcelona (@FCBarcelona) October 27, 2021
Powered by Info News For You

Comments
Post a Comment