നിയന്ത്രണംവിട്ട ബസ് റെയില്‍വെ പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: (www.kvartha.com 28.10.2021) നിയന്ത്രണംവിട്ട ബസ് റെയില്‍വെ പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ബസിലുണ്ടായിരുന്ന 15 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. താനൂര്‍ നഗരത്തിലെ റെയില്‍വെ ഓവര്‍ബ്രിഡ്ജില്‍ വച്ചാണ് അപകടം. 

കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണയോടെ തിരൂരില്‍ നിന്നും താനൂരിലേക്ക് വരികയായിരുന്നു സ്വകാര്യ ബസ്. അമിത വേഗത്തിലെത്തിയ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൂര്‍ണമായും മറിഞ്ഞ ബസിനടിയില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ആദ്യം കരുതിയത്. 

Malappuram, News, Kerala, Accident, Injured, Bus, Police, Case, Bus overturns on railway bridge; More injured

ഇതോടെ ജെസിബി എത്തിച്ച് ബസ് ഉയര്‍ത്തി യാത്രക്കാര്‍ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി. പരിക്കേറ്റ യാത്രക്കാരെ ഉടന്‍ തന്നെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Keywords: Malappuram, News, Kerala, Accident, Injured, Bus, Police, Case, Bus overturns on railway bridge; More injured


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?