പുതുപ്പള്ളിത്തെരുവില്‍ ഫ്‌ലാറ്റില്‍ തീപിടിത്തം; താമസക്കാര്‍ ഇറങ്ങിയോടി, ആളപായമില്ല


പാലക്കാട്: (www.kvartha.com 25.10.2021) പുതുപ്പള്ളിത്തെരുവില്‍ ഫ്‌ലാറ്റില്‍ തീപിടിത്തം. പുതുപ്പള്ളി തുരുത്തിലെ പൂളക്കാടുള്ള ഫ്‌ലാറ്റിലാണ് തീപിടുത്തമുണ്ടായത്. രാത്രി മൂന്ന് നിലകളുള്ള ഫ്‌ലാറ്റില്‍ തീപടര്‍ന്നതോടെ പുക ഉയരുന്നതുകണ്ട് ആളുകള്‍ ഇറങ്ങിയോടി.  

വൈദ്യുതി ലൈനിലുണ്ടായ ഷോര്‍ട് സര്‍ക്യൂടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പ്രദേശത്തെ കൗണ്‍സിലറും വെല്‍ഫെയര്‍ സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ഫ്‌ലാറ്റിലുണ്ടായിരുന്ന ബാക്കി ഉള്ളവരെയും ഒഴിപ്പിക്കുകയും കെ എസ് ഇ ബി അധികൃതര്‍ക്ക് വിവരം നല്‍കുകയും ചെയ്തു. ഇതോടെ ഈ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. 

News, Kerala, State, Palakkad, Flat, Fire, KSEB, Fire catches at flat in Palakkad


തുടര്‍ന്ന് അഗ്‌നിബാധയുണ്ടായ ഭാഗത്തെ തീയണച്ചു. കെ എസ് ഇ ബി ഉദ്യോഗസ്ഥലരെത്തി പരിശോധന നടത്തിയ ശേഷമാണ് താമസക്കാരെ ഫ്‌ലാറ്റിലേക്ക് തിരിച്ചെത്തിച്ചത്.

ആറ് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. തീപടര്‍ന്ന ഭാഗത്തെ വൈദ്യുത ഉപകരണങ്ങളും വീട്ടുപകരണങ്ങളും കത്തി നശിച്ചിരുന്നു.

Keywords: News, Kerala, State, Palakkad, Flat, Fire, KSEB, Fire catches at flat in Palakkad

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?