നിയന്ത്രണം തെറ്റിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

ഹരിപ്പാട്: (www.kvartha.com 05.10.2021) നിയന്ത്രണം തെറ്റിയ ടാങ്കെര്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ദേശീയപാതയില്‍ താമല്ലാക്കല്‍ കെ വി ജെട്ടി ജങ്ഷന് സമീപം കഴിഞ്ഞദിവസം പുലര്‍ചയോടെയായിരുന്നു സംഭവം. പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക് പാലുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. 

ലോറിയില്‍ തമിഴ്നാട് സ്വദേശിയായ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രണ്ട് ക്രെയിന്‍ ഉപയോഗിച്ച് ഏറെ നേരം പരിശ്രമിച്ചാണ് ലോറി കരക്ക് കയറ്റിയത്. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി. 10.30 മണിയോടെ ഗതാഗതം പുന:സ്ഥാപിച്ചു.

News, Kerala, Accident, Police, Traffic, Lorry, Driver, Lorry lost control and overturned

Keywords: News, Kerala, Accident, Police, Traffic, Lorry, Driver, Lorry lost control and overturned


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?