സ്റ്റുഡിയോ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, പ്രതി അറസ്റ്റില്‍
എറണാകുളം: (www.kvartha.com 14.10.2021) കോതമംഗലത്ത് സ്റ്റുഡിയോ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. ചേലാട് സെവന്‍ ആര്‍ട്‌സ് സ്റ്റുഡിയോ ഉടമയായ എല്‍ദോസ് പോളി(42)നെ തിങ്കളാഴ്ചയാണ് ചേലാട് കനാല്‍ ബണ്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ എല്‍ദോ ജോയിയെ പൊലീസ് അറസ്റ്റ് ചെയതു.
കടം വാങ്ങിയ പണം തിരിച്ചു നല്‍കാം എന്ന് പറഞ്ഞു എല്‍ദോസിനെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. എല്‍ദോസിന്റെത് അപകടമരണമെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. മരിച്ച എല്‍ദോസ് പോള്‍ രണ്ട് ലക്ഷം രൂപ എല്‍ദോ ജോയിക്ക് നല്‍കിയതായും ഇത് തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
Keywords: Ernakulam, News, Kerala, Accused, Arrest, Arrested, Police, Found Dead, Crime, Incident of studio owner found dead; One arrested
Powered by Info News For You

Comments
Post a Comment