സിങ്ഘു അതിര്‍ത്തിയിലെ കര്‍ഷകസമര വേദിയില്‍ യുവാവ് കൊല്ലപ്പെട്ടനിലയില്‍; പൊലീസ് ബാരികേഡില്‍ കെട്ടിത്തൂക്കിയ നിലയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കൈ വെട്ടിമാറ്റിയ നിലയില്‍
ന്യൂഡെല്‍ഹി: (www.kvartha.com 15.10.2021) സിങ്ഘു അതിര്‍ത്തിയിലെ കര്‍ഷകസമര വേദിയില്‍ യുവാവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. പൊലീസ് ബാരികേഡില്‍ കെട്ടിത്തൂക്കിയ നിലയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സിഖ് മതത്തിലെ നിഹാംഗ് വിഭാഗത്തില്‍ ഉള്‍പെട്ടവരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപോര്‍ട്. യുവാവിനെ തല്ലിക്കൊന്നശേഷം പൊലീസ് ബാരികേഡില്‍ മൃതദേഹം കെട്ടിത്തൂക്കിയതാണെന്നുമാണ് നിഗമനം. തുടര്‍ന്നാകാം കൈ വെട്ടിമാറ്റിയതെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു. ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും വിവിധ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സോണിപത് പൊലീസ് യുവാവിന്റെ മൃതദേഹം സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ സംഭവത്തെക്കുറിച്ച് പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞവര്‍ഷവും പട്യാലയിലും നിഹാംഗുകാര്‍ ഇത്തരത്തില്‍ ദാരുണമായ ആക്രമണം നടത്തിയിരുന്നു. ലോക്ഡൗണിനിടെ പാസ് ചോദിച്ച പൊലീസുകാരന്റെ കൈ വെട്ടിമാറ്റിയാണ് നിഹാംഗ് അംഗങ്ങള്‍ പ്രതികാരം ചെയ്തത്.
Keywords: Man found dead at farmers protest site, New Delhi, News, Dead Body, Farmers, Protest, Police, National.
Powered by Info News For You
Comments
Post a Comment