സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്; സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ ഉള്‍പെടെ സമരത്തിന്റെ ഭാഗമാവുന്നതോടെ ബാങ്കിങ് രംഗം പൂര്‍ണമായും സ്തംഭിക്കും
തിരുവനന്തപുരം: (www.kvartha.com 22.10.2021) സംസ്ഥാനത്ത് വെള്ളിയാവ്ച ബാങ്ക് പണിമുടക്ക്. കാത്തലിക് സിറിയന്‍ ബാങ്ക് മാനേജ്മെന്റിന്റെ നയങ്ങള്‍ക്കെതിരേ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പണിമുടക്ക് നടത്തുന്നത്. 20 മുതല്‍ സിഎസ്ബി ബാങ്കില്‍ പണിമുടക്ക് നടന്നുവരികയാണ്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാരടക്കം സമരത്തില്‍ പങ്കുചേരും. ഇതോടെ സംസ്ഥാനത്തെ ബാങ്കിങ് രംഗം വെള്ളിയാഴ്ച പൂര്‍ണമായും സ്തംഭിക്കും.
റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിര്‍ത്തലാക്കുകയും ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബാങ്ക് ജീവനക്കാര്‍ സമരം നടത്തുന്നത്.
ബാങ്ക് ഓഫിസര്‍മാരുടെയും ജീവനക്കാരുടെയും ഒമ്പത് സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് (യുഎഫ്ബിയു) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്ക് കാനഡ ആസ്ഥാനമായ ഫെയര്‍ഫാക്സ് കമ്പനി ഏറ്റെടുത്തതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. തൊഴിലാളികളുടെ പെന്‍ഷന്‍ നിഷേധിക്കുന്നതിനു കള്ളക്കേസുകള്‍ കൊടുക്കുകയും നിര്‍ബന്ധിത പിരിച്ചുവിടല്‍ നടപ്പാക്കുകയും ചെയ്‌തെന്നാണ് ആരോപണം.
Keywords: Thiruvananthapuram, News, Kerala, Strike, Bank, Today, Bank strike in Kerala today
Powered by Info News For You

Comments
Post a Comment