ചാനല്‍ ചര്‍ചകളില്‍ സ്ത്രീവിരുദ്ധ പരാമര്‍ശ രീതികള്‍ തുടരുന്നത് നിര്‍ത്തണം, വനിതകളുടെ അന്തസിന് പോറലേല്‍പ്പിക്കുന്ന ഒരു പ്രവൃത്തിയും അംഗീകരിക്കില്ല: പി സതീദേവി

തിരുവനന്തപുരം:  (www.kvartha.com 05.10.2021) ചാനല്‍ ചര്‍ചകളില്‍ സ്ത്രീവിരുദ്ധ പരാമര്‍ശ രീതികള്‍ തുടരുന്നത് നിര്‍ത്തണമെന്നും സ്ത്രീ സംരക്ഷണത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി. മാധ്യമങ്ങളുമായി ചര്‍ച നടത്തി മാര്‍ഗരേഖ ഉണ്ടാകുന്ന കാര്യം ആലോചിക്കുമെന്നും വനിതാ കമീഷന്‍ അറിയിച്ചു. 

അതേസമയം ഒരു ചാനല്‍ ചര്‍ചാ പരിപാടിക്കിടെ അഭിഭാഷ മനീഷ രാധാകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശമുണ്ടായെന്ന പരാതി നേരിട്ട് കേള്‍ക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ അടിയന്തരമായി നടപടിയെടുക്കുമെന്നും പി സതീദേവി പറഞ്ഞു. സ്ത്രീകളുടെ അന്തസിന് പോറലേല്‍പ്പിക്കുന്ന ഒരു പ്രവൃത്തിയും അംഗീകരിക്കില്ലെന്നും അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.

Thiruvananthapuram, News, Kerala, Discussion, Programme, Media, Channel, P Sathidevi, Anti-feminist references in channel discussion must stop: P Sathidevi

Keywords: Thiruvananthapuram, News, Kerala, Discussion, Programme, Media, Channel, P Sathidevi, Anti-feminist references in channel discussion must stop: P Sathidevi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?