പൈലറ്റ് വേഷത്തില്‍ മകള്‍ക്ക് സര്‍പ്രൈസ്; താന്‍ പോകുന്ന വിമാനം പറത്തുന്നത് പിതാവാണെന്ന് അറിഞ്ഞപ്പോള്‍ ആശ്ചര്യഭരിതയായ കൊച്ചുകുട്ടിയുടെ പ്രതികരണം വൈറലാകുന്നു, വീഡിയോ
ന്യൂഡെല്‍ഹി: (www.kvartha.com 13.10.2021) വിമാനത്തില്‍ അപ്രതീക്ഷിതമായി പിതാവിനെ പൈലറ്റിന്റെ വേഷത്തില്‍ കണ്ടപ്പോഴുള്ള കൊച്ചുകുട്ടിയുടെ പ്രതികരണം വൈറലാകുന്നു. പൈലറ്റായ പിതാവ് പറത്തിയ വിമാനത്തില്‍ യാത്ര ചെയ്ത കുട്ടിയുടെ അനുഭവം പറയുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.
ഷനായ മോടിഹാര്‍ എന്ന കുട്ടിയുടെ വീഡിയോ ആണ് കാഴ്ചക്കാരെ വീണ്ടും കാണാനായി പ്രേരിപ്പിക്കുന്നത്. വിമാനത്തില്‍വച്ച് അപ്രതീക്ഷിതമായി പൈലറ്റ് വേഷത്തില്‍ പിതാവിനെ കാണുന്ന സര്‍പ്രൈസാണ് വീഡിയോയിലെ കിടിലന്‍ സന്ദര്‍ഭം എന്നുതന്നെ പറയാം.
ഷനായ മോടിഹാര്‍ എന്ന പേരില്‍ കുട്ടിയുടെ പേരിലുള്ള അകൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. കോക് പിറ്റിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന പൈലറ്റിനെ പപാ.. എന്ന് സന്തോഷത്തോടെ വിളിക്കുകയാണ് ഷനായ. പിതാവ് തിരിച്ച് കൈവീശിക്കാണിച്ച് മകളോട് ചിരിക്കുന്നുമുണ്ട്. പുറപ്പെടാനിരിക്കുന്ന വിമാനത്തിലേക്ക് യാത്രക്കാര്‍ കയറുന്നതും വീഡിയോയില്‍ കാണാം.
'പപയോടൊപ്പം എന്റെ ആദ്യ വിമാനയാത്ര, എന്നെ പപ ഡെല്‍ഹിയിലേക്ക് പറത്തി, പപയെ കണ്ടതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ഇതുവരെയുള്ള എന്റെ ഏറ്റവും നല്ല ഫ്‌ലൈറ്റ് യാത്രയാണിത്... ലവ് യു പപ' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഇതിനകം ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ കണ്ടിരിക്കുന്നത്.
Powered by Info News For You

Comments
Post a Comment