രണ്ടുമാസം മുമ്പ് വിവാഹിതയായ യുവതി മരിച്ചു; ദാമ്പത്യത്തിന്റെ നറുമണം മാറുംമുമ്പേ അപ്രതീക്ഷിത മരണം

മൊഗ്രാൽ: (www.kasrgodvartha.com 24.10.2021) രണ്ടുമാസം മുമ്പ് വിവാഹിതയായ യുവതി മരിച്ചു. മൊഗ്രാൽ ഖുതുബി നഗറിലെ മുഹമ്മദ് ഫയാസിന്റെ ഭാര്യ സമീറ (21) ആണ് മരിച്ചത്. ഉപ്പള സുങ്കതക്കട്ടയിലെ പരേതനായ നഫീസ - ഇബ്രാഹിം ദമ്പതികളുടെ മകളാണ്.
     
News, Kerala, Kasaragod, Mogral, Mogral puthur, Kumbala, Obituary, Died, Wedding, Hospital, Mangalore, Masjid, Top-Headlines, Young woman, who was married two months ago, died.

ഓഗസ്റ്റ് 23 നാണ് ഫയാസും സമീറയും വിവാഹിതരായത്. ഗർഭിണിയായിരുന്നു സമീറ. കഴിഞ്ഞ ദിവസം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് മംഗ്‌ളൂറിലെ ഫാദേഴ്‌സ് മുള്ളേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ദാമ്പത്യത്തിന്റെ നറുമണം മാറുംമുമ്പേയുള്ള അപ്രതീക്ഷിത മരണം നാടിന് കണ്ണീരായി മാറി.

മൊഗ്രാൽ മൈമൂൻ നഗർ ജുമാ മസ്ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി. ബീഫാത്വിമ, മൈമൂന, ബുശ്റ എന്നിവർ സമീറയുടെ സഹോദരിമാരാണ്.


Keywords: News, Kerala, Kasaragod, Mogral, Mogral puthur, Kumbala, Obituary, Died, Wedding, Hospital, Mangalore, Masjid, Top-Headlines, Young woman, who was married two months ago, died.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?