വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍
എറണാകുളം: (www.kvartha.com 16.10.2021) വടുതലയില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസില്‍ ദമ്പതികളെ അറസ്റ്റ് ചെയ്തതായി പൊലീസ്. വൈപ്പിന്‍ സ്വദേശി സോമരാജനും ഭാര്യ മോനിഷയുമാണ് അറസ്റ്റിലായത്. മാല വില്‍ക്കാന്‍ സഹായിച്ചതിനാണ് ഭാര്യയെ അറസ്റ്റ് ചെയ്തത്. സോമരാജ് നിരവധി മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയെന്ന് എറണാകുളം നോര്‍ത് പൊലീസ് പറഞ്ഞു.
സോമരാജ് പൊട്ടിച്ചിരുന്ന മാലകള്‍ ഭാര്യ മോനിഷയാണ് വില്‍ക്കാന്‍ സഹായിച്ചിരുന്നത്. സംഭവം നടന്ന ദിവസം തന്നെ എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ നാഗരാജുവിന്റ നിര്‍ദേശ പ്രകാരം ഡിസിപി ഐശ്വര്യ ഡോഗ്രെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ പൊട്ടിച്ച മാല എരമല്ലൂര്‍ ഉള്ള ജ്വലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
Keywords: Ernakulam, News, Kerala, Crime, Robbery, Arrest, Arrested, Police, Couples, Couple arrested for breaking woman's necklace
Powered by Info News For You

Comments
Post a Comment