കോവിഡാനന്തരം സംസ്ഥാനം കൂടുതൽ തുറക്കുമ്പോഴും വീടുകളിൽ ചുരുങ്ങി ഐടി മേഖല; അനുബന്ധ മേഖലയിൽ തൊഴിൽ നഷ്ടമായവർ അനവധി
തിരുവനന്തപുരം: (www.kvartha.com 08.10.2021) കോവിഡ് ലോക് ഡൗണിന് ശേഷം സംസ്ഥാനം കൂടുതൽ തുറക്കാൻ ഒരുങ്ങുമ്പോഴും വീടുകളിൽ തന്നെ ചുരുങ്ങിയിക്കുക്കയാണ് ഐടി മേഖല. ഓഫീസ് വാടക, വൈദ്യുതി, വെള്ളം മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുള്ള സാമ്പത്തിക ബാധ്യത ഇല്ലാതാക്കാനാണ് കമ്പനികൾ വർക് അറ്റ് ഹോമിലേക്ക് മാറിയത്.അതേസമയം ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ, അനുബന്ധ മേഖലയിലെ പതിനായിരക്കണക്കിന് ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു.
ടെക്നോപാര്‍ക് ജീവനക്കാരുടെ കാർ കഴുകലായിരുന്നു കഴക്കൂട്ടം സ്വദേശികളായ ബിന്ദുവിന്റെയും സിന്ധുവിൻ്റെയും ജോലി. 15 വര്‍ഷമായി ഈ ജോലി തന്നെയായിരുന്നു ചെയ്‌തിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം മുൻപ് ദിവസം 40 ലധികം കാറുകള്‍ വൃത്തിയാക്കി ഇവർ മാസത്തിൽ പതിനായിരം രൂപ സമ്പാദിക്കുമായിരുന്നു. കോവിഡിന് ശേഷം നിയന്ത്രണങ്ങളെല്ലാം മാറിയതറിഞ്ഞ് ഇവർ ടെക്‌നോപാർകിലേക്ക് ജോലി തേടി എത്തിയതാണ്. പക്ഷെ അവിടെ ആരുമുണ്ടായിരുന്നില്ല.
ആകെ ഒരു ലക്ഷത്തി മുപ്പതിനായിരം പേരില്‍ ഒരു ലക്ഷത്തി നാലായിരും പേരും ഓഫീസിലേക്ക് ഇനി സ്ഥിരമായി വരുന്നില്ല. ഓഫീസ് വാടക, വൈദ്യുതി, വെള്ളം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ അങ്ങനെ ഭീമമായ തുകയാണ് ഓരോ മാസവും സ്ഥാപനങ്ങള്‍ ലാഭിക്കുന്നത്.
Powered by Info News For You
ആകെ ഒരു ലക്ഷത്തി മുപ്പതിനായിരം പേരില്‍ ഒരു ലക്ഷത്തി നാലായിരും പേരും ഓഫീസിലേക്ക് ഇനി സ്ഥിരമായി വരുന്നില്ല. ഓഫീസ് വാടക, വൈദ്യുതി, വെള്ളം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ അങ്ങനെ ഭീമമായ തുകയാണ് ഓരോ മാസവും സ്ഥാപനങ്ങള്‍ ലാഭിക്കുന്നത്.
Keywords: News, Thiruvananthapuram, COVID-19, Technology, Job, Kerala, State, Workers, Home, IT sector ready to move permanently to work from home.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment