തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; മോന്‍സന്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ്


കൊച്ചി: (www.kvartha.com 19.10.2021) പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പീഡനക്കേസും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കലൂരിലെ വീട്ടില്‍ വെച്ച് ബാലാത്സംഗം ചെയ്‌തെന്നാണ് കേസ്. എറണാകുളം നോര്‍ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

2019ലാണ് കേസിനാസ്പദമായ സംഭവം. തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വൈലോപ്പിള്ളി നഗറിലെ വീട്ടില്‍വച്ചും മറ്റൊരിടത്ത് കൊണ്ടുപോയും പീഡിപ്പിച്ചു എന്നതാണ് കേസ്. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. മോന്‍സനെ ഭയന്നാണ് അന്ന് പരാതിപ്പെടാതിരുന്നതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയിരിക്കുന്ന മൊഴി. 

News, Kerala, State, Kochi, Education, Complaint, Molestation, Minor girls, Mother, Police, Crime, Accused, Crime Branch, Monson Mavunkal booked in POCSO case


എറണാകുളം നോര്‍ത് പൊലീസാണ് മോന്‍സന്‍ മാവുങ്കലിനെതിരെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തത്. എന്നാല്‍ നിലവില്‍ മോന്‍സനെതിരായ കേസുകള്‍ ക്രൈംബ്രാഞ്ചാണ് കൈകാര്യം ചെയ്യുന്നത്. ഈ കേസും ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് റിപോര്‍ടുകള്‍.

ക്രൈം ബ്രാഞ്ചാണ് മോന്‍സനെതിരായ തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്നത്. കേസില്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് മോന്‍സന്‍. തട്ടിപ്പ് കേസിന്റെ ചുരുളഴിയാന്‍ അനിത പുല്ലയിലിനെക്കൂടി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘം പറയുന്നത്. മോന്‍സനുമായി തെറ്റിപ്പിരിയും മുന്‍പ് അനിത നടത്തിയ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷണവിധേയമാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

Keywords: News, Kerala, State, Kochi, Education, Complaint, Molestation, Minor girls, Mother, Police, Crime, Accused, Crime Branch, Monson Mavunkal booked in POCSO case

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?