വാട്സ്ആപും ഇൻസ്റ്റഗ്രാമും മെസൻജറുമടക്കമുള്ള ഫേസ്ബുക് കുടുംബം സമ്പൂർണ ലോക്ഡൗണിൽ; കാരണമെന്ത്...?

ന്യൂഡെൽഹി:(www.kvartha.com 04.10.2021) ഫേസ്ബുകിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും നിശ്ചലമായി. വാട്‌സ് ആപ്, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം മെസൻജർ എന്നിവയാണ് പ്രവർത്തനരഹിതമായത്. ലോകം മുഴുവൻ കൊറോണ കാരണം ലോക്ഡൗണിലായപ്പോൾ ജനങ്ങളുടെ ഏക ആശ്രയമായിരുന്ന സംവിധാനങ്ങളാണ് തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ മറ്റൊരു ലോക്ഡൗണിൽ പെട്ടത്.

നെറ്റ് ഓഫ‍ർ തീ‍ർന്നോയെന്നും വൈഫൈ അടിച്ചുപോയോ എന്ന് പലരും സംശയിച്ചു. എന്നാൽ കാര്യമിതൊന്നുമല്ലെന്ന് പിന്നീടാണ് മനസിലായത്. സാങ്കേതിക പ്രശ്നം നേരിടുണ്ടെന്ന് ട്വീറ്റുകള്‍ വന്നതോടെയാണ് ഫേസ്ബുകിന്റെ കീഴിലുള്ള ആപുകൾ ഉൾപെടെ എല്ലാ സൈറ്റുകളും കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്.

News, New Delhi, National, Social Media, Whatsapp, Facebook, Instagram, Top-Headlines, Message,

ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നുവന്ന് ഫേസ്ബുക് തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ വ്യക്തമാക്കി. വാട്സ് ആപ് പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് കമ്പനി സ്ഥിരീകരിച്ചത്.

പ്രശ്നം എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും ഉപയോക്താക്കളുടെ ക്ഷമയ്ക്ക് നന്ദിയെന്നും വാട്സാപ് ട്വീറ്റ് ചെയ്തു. എന്നാല്‍, സേവനങ്ങള്‍ എപ്പോള്‍ പുനഃസ്ഥാപിക്കപ്പെടും എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

അതേസമയം സുകർബ‌ർഗിന്റെ സൈറ്റുകളുടെ ദു‌‍ർഗതിയിൽ ട്രോളുമായി ഗൂഗിളും രം​ഗത്തെത്തി. ആരാണ് 'ഡു നോട് ഡിസ്റ്റർബ് മോഡ് ഓൺ' ആക്കിയത് എന്നായിരുന്നു ഗൂഗിളിന്‍റെ പരിഹാസം.

Keywords: News, New Delhi, National, Social Media, Whatsapp, Facebook, Instagram, Top-Headlines, Message, WhatsApp, Instagram, Facebook Down Globally.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?