ദുര്‍ഗാഷ്ടമി: പണിയായുധങ്ങളും പാഠപുസ്തകങ്ങളും പരാശക്തിക്കുമുമ്പില്‍ കാണിക്ക വെയ്ക്കുന്ന ആയുധപൂജ


കാസര്‍കോട്: (www.kvartha.com 13.10.2021) തിന്മയെ ജയിച്ച് നന്മ നേടാന്‍ വേണ്ട ശക്തി ലഭിക്കുന്നതിനുള്ള അനുഷ്ഠാനമായ നവരാത്രിപൂജയിലെ ഏഴാമത്തെ ദിനം ദുര്‍ഗാഷ്ടമിയായി ആഘോഷിക്കുന്നു. നവരാത്രിക്കാലത്ത് ദുര്‍ഗക്കായി സമര്‍പിതമായ ഈ ദിവസത്തില്‍ സകലതും പരാശക്തിയ്ക്കു മുന്നില്‍ കാണിക്ക വെയ്ക്കുന്ന ദിനമാണ്.

ദുര്‍ഗാഷ്ടമി നാളില്‍ തൊഴിലാളികള്‍ പണിയായുധങ്ങളും, കര്‍ഷകന്‍ കലപ്പയും, എഴുത്തുകാരന്‍ പേനയും, നര്‍ത്തകി ചിലങ്കയും, കുട്ടികള്‍ പാഠപുസ്തകങ്ങളും സിനിമാ സംവിധായകന്‍ ക്യാമറയും ആദികാരണിയ്ക്ക് മുന്‍പില്‍ അടിയറ വയ്ക്കുന്നു. ഈ ദിവസത്തിന് 'ആയുധപൂജ' എന്നാണ് പേര്. 

News, Kerala, State, Kasaragod, Pooja, Festival, Seventh day of Navratri


അതായത് ദുര്‍ഗാഷ്ടമി നാളില്‍ വൈകിട്ട് ഗ്രന്ഥങ്ങള്‍ പൂജയ്ക്ക് വയ്ക്കും. വിജയദശമിയ്ക്ക് പൂജയെടുപ്പും വിദ്യാരംഭവും നടത്തും. ദുര്‍ഗാഷ്ടമിക്ക് സരസ്വതി വിഗ്രഹമോ ചിത്രമോ വച്ച് അതിന് മുന്നിലാണ് ഗ്രന്ഥങ്ങളും പണിയായുധങ്ങളും പൂജയ്ക്ക് വയ്‌ക്കേണ്ടത്. അന്ന് സന്ധ്യാപൂജയും മഹാനവമിയ്ക്ക് ത്രികാലപൂജയും വിജയദശമിയ്ക്ക് പ്രഭാതപൂജയും വേണം. പൂജവയ്പ് കഴിഞ്ഞ് പൂജയെടുക്കുംവരെ എഴുത്തും വായനയും പാടില്ല. 

വിജയദശമി നാളില്‍ രാവിലെ മണലിലോ അരിയിലോ അക്ഷരങ്ങള്‍ എഴുതി വേണം വിദ്യാരംഭം കുറിക്കാന്‍. മഹാനവമി നാളില്‍ ആയുധങ്ങള്‍ ദേവിയ്ക്ക് മുന്നില്‍ പൂജയ്ക്ക് വയ്ക്കുന്നത് കര്‍മ മാര്‍ഗത്തില്‍ ദേവീപ്രീതി നേടുന്നതിനായാണ്. ആ ദിനത്തില്‍ പ്രവര്‍ത്തികളൊന്നും ചെയ്യാതെ ഉപകരണളെയും ദേവിയ്ക്ക് മുന്നില്‍ പൂജ വയ്ക്കുന്നു. അക്ഷരപൂജയിലൂടെ അറിവിനെയും ആയുധ പൂജയിലൂടെ പ്രവൃത്തിയെയും കലകളെയും ഉപാസിക്കുകയാണ്. 

ആശ്വിനമാസത്തിലാണ് നവരാത്രിപൂജ. ഒന്‍പത് ദിവസങ്ങളില്‍ ഒന്‍പത് ഭാവത്തിലാണ് പൂജ. ഒന്‍പതാം നാളാണ് വിജയദശമി. നവരാത്രിക്കാലത്ത് ലക്ഷ്മി, ദുര്‍ഗ, സരസ്വതി എന്നീ ദേവതമാരെയാണ് പൂജിക്കേണ്ടത്. ഇച്ഛാ ശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിങ്ങനെ മൂന്നു തരത്തിലാണ് ഈശ്വരശക്തിയുടെ പ്രഭാവമെന്ന് വിശ്വാസികള്‍ കരുതുന്നു. മനസിലെ അജ്ഞാനമാലിന്യങ്ങള്‍ സ്വയം നശിപ്പിച്ച് ജ്ഞാനസമ്പാദനത്തിന് തുടക്കം കുറിക്കാനാണ് ഓരോ നവരാത്രിക്കാലവും മനുഷ്യനോടാവശ്യപ്പെടുന്നത്.
 
Keywords: News, Kerala, State, Kasaragod, Pooja, Festival, Seventh day of Navratri

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?